നിസാമിന് വഴിവിട്ട് സഹായം; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
text_fieldsതൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ മുഖ്യ പ്രതി മുഹമ്മദ് നിസാമിന് വഴിവിട്ട് സഹായം ചെയ്തുകൊടുത്തതായി കണ്ടത്തെിയതിനെ തുടര്‍ന്ന് കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ എസ്.ഐ പ്രദീപ് ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കഴിഞ്ഞ ചൊവ്വാഴ്ച നിസാമിനെ തൃശൂരില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതു വഴി ബന്ധുക്കളുമായി ആഡംബര ഹോട്ടലില്‍ മണിക്കൂറുകളോളം കൂടിക്കാഴ്ചക്കും സല്‍ക്കാരത്തിനും സൗകര്യം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിസാമിന് അകമ്പടി സേവിച്ച പൊലീസുകാര്‍ക്കെതിരെ നടപടിക്ക് പേരാമംഗലം സി.ഐ പി.സി ബിജുകുമാര്‍ ശിപാര്‍ശ ചെയ്തിരുന്നു. ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം സി.ഐ നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. പ്രദീപിന് പുറമെ, സി.പി.ഒമാരായ പ്രതീഷ്,ജോര്‍ജ്,സുധീര്‍,ധനഞ്ജയന്‍ എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്.
കാഞ്ഞാണി റോഡിലെ ആഡംബര ഹോട്ടലില്‍ ചൊവ്വാഴ്ച ഉച്ചക്ക് 12ന് പൊലീസ് അകമ്പടിയോടെ എത്തിയ നിസാം രണ്ടുമണിക്ക് ശേഷമാണ് മടങ്ങിയത്. വിവരമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ ഹോട്ടലില്‍ എത്തിയതോടെ പൊലീസ് വേഷം മാറി മുങ്ങി. നിസാമിനെ ഹോട്ടലില്‍ നിന്ന് കൊണ്ടുപോകുമ്പോള്‍ രണ്ടു പൊലീസുകാര്‍ മാത്രമാണുണ്ടായിരുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ നിസാമിനെ തൃശൂരില്‍ എത്തിച്ചിരുന്നു. ഉച്ചക്കു ശേഷമാണ് കേസ് പരിഗണിച്ചത്.
ഇതിനിടെയാണ് നിസാമിന് സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാനും കൂടിക്കാഴ്ചക്കും പൊലീസ് അവസരമൊരുക്കിയത്.
ഹോട്ടലിലെ സി.സി ടി.വി കാമറ ശ്രദ്ധയില്‍പെട്ടതോടെ ഇവര്‍ സ്ഥലം മാറിയിരുന്നു. കാമറകള്‍ ഓഫാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിവരം ചോര്‍ന്നെന്ന് മനസ്സിലായതോടെയാണ് സംഘം പുറത്തിറങ്ങിയത്. ഹോട്ടല്‍ മുറ്റത്തെ സ്വകാര്യ വാഹനത്തില്‍ ബന്ധുക്കളും വേഷം മാറിയ നാല് പൊലീസുകാരും കയറി. രണ്ടു പൊലീസുകാര്‍ നിസാമിനൊപ്പവും. നിസാമിന്‍െറ അഭിഭാഷകനാണ് ഹോട്ടലിലെ തുക നല്‍കിയത്. നിസാമിന് ആഡംബര ഹോട്ടലില്‍ ബന്ധുക്കളുമായി കൂടിക്കാഴ്ചയും സല്‍ക്കാരവും ഒരുക്കിയെന്നും സംഭവം പൊലീസിന്‍െറ വീഴ്ചയാണെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.സി.പി. ഉദയഭാനുവാണ് ഡി.ജി.പി ടി.പി. സെന്‍കുമാറിനെ ഫോണില്‍ അറിയിച്ചത്. ഇത് പരാതിയായി സ്വീകരിച്ച് അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
പേരാമംഗലം സി.ഐയുടെ നേതൃത്വത്തില്‍ ഹോട്ടലിലെ കാമറ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ആരായുകയും ചെയ്തു. ഹോട്ടലില്‍ ഇവര്‍ വന്നിരിക്കുന്നതുവരെയുള്ള ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞതായും പിന്നീട് ഓഫ് ചെയ്തതായും കണ്ടത്തെി. നിസാമിനൊപ്പമുണ്ടായിരുന്നവരാണ് കാമറ ഓഫ് ചെയ്യന്‍ ആവശ്യപ്പെട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു. ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചടെുത്തു. നിസാമിന് പൊലീസ് സൗകര്യങ്ങളൊരുക്കിയതായി ചന്ദ്രബോസിന്‍െറ ബന്ധുക്കളും പരാതിപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.