രജിസ്ട്രാര്‍ നിയമനം; മുഖ്യമന്ത്രി ഇടപെടും: എം.എല്‍.എ സമരം അവസാനിപ്പിച്ചു
text_fieldsതൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ നിയമനം സംബന്ധിച്ച് ഭരണസമിതിയുടെ തീരുമാനം നടപ്പാക്കാന്‍ വൈസ് ചാന്‍സലര്‍ തയാറാവാത്ത വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടും.
ഈമാസം 11നകം പ്രശ്നത്തിന് പരിഹാരം കാണാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്മേല് ഭരണസമിതി അംഗമായ എം.പി. വിന്‍സെന്റ് എം.എല്‍.എയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഉച്ചക്ക് 2.30ന് വി.സിയുടെ ചേംബറിനടുത്ത് ആരംഭിച്ച കുത്തിയിരിപ്പ് സമരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് അവസാനിപ്പിച്ചു. എം.എല്‍.എമാരായ തേറമ്പില്‍ രാമകൃഷ്ണന്, പി.എ. മാധവന്, ടി.എന്‍. പ്രതാപന് എന്നിവര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.
വ്യാഴാഴ്ച ചേര്‍ന്ന ഭരണസമിതി യോഗമാണ് സംഭവങ്ങളുടെ തുടക്കം. രജിസ്ട്രാറുടെ ചുമതലയുള്ള ഡോ. പി.വി. ബാലചന്ദ്രന് ദിവസങ്ങളുടെ ഇടവേളക്കു ശേഷം എക്സ്റ്റന്‍ഷന്‍ ഡയറക്ടറുടെ ചുമതല കൂടി നല്‍കിയിരുന്നു. രണ്ട് ചുമതലയും ഒരാള്‍ വഹിക്കേണ്ടെന്നും രജിസ്ട്രാറുടെ ചുമതല, മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രത്തിലെ ഡോ. പി.ബി. പുഷ്പലതക്ക് നല്‍കണമെന്നും എം.പി. വിന്‍സെന്റ് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിനെ യു.ഡി.എഫ് അംഗങ്ങളായ ഡോ. ജോസ് ജോസഫ്, പി.എ. സലാം, അജി ഫ്രാന്‍സിസ്, കെ.എ. ഷീബ എന്നിവര്‍ പിന്താങ്ങിയപ്പോള് വി.സി വിയോജനക്കുറിപ്പെഴുതി. സര്‍ക്കാര്‍ പ്രതിനിധിയായ ധനകാര്യ സ്പെഷല്‍ സെക്രട്ടറി വിട്ടുനിന്നു.
ജനതാദള്‍-യു പ്രതിനിധിയായ അജി ഫ്രാന്‍സിസ് യു.ഡി.എഫിന്‍െറ ആവശ്യത്തിനൊപ്പം നിന്നപ്പോള്‍ ബാലചന്ദ്രനെ രജിസ്ട്രാറുടെ ചുമതലയില്‍നിന്ന് നീക്കരുതെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍െറ ഓഫിസില്‍നിന്ന് വി.സിക്ക് ഫാക്സ് മുഖേന നിര്‍ദേശം വന്നത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കി.
വി.സിയും ഭരണസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയ രജിസ്ട്രാറും ചെലുത്തിയ സമ്മര്‍ദം ഫലിച്ചതോടെ, ഭരണസമിതി തീരുമാനം ഉത്തരവായി ഇറക്കാതെ വി.സി പോയി. ഇതില്‍ പ്രതിഷേധിച്ചാണ് എം.എല്‍.എ കുത്തിയിരിപ്പ് തുടങ്ങിയത്.
വ്യാഴാഴ്ച രാത്രി എം.എല്‍.എയും ഡോ. ജോസ് ജോസഫും അജി ഫ്രാന്‍സിസും സര്‍വകലാശാലയില്‍ തങ്ങി. കെ.എ. ഷീബ രാത്രി വൈകിയാണ് പോയത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെ ടി.എന്‍. പ്രതാപന്, തേറമ്പില്‍ രാമകൃഷ്ണന്, പി.എ. മാധവന് എന്നീ എം.എല്‍.എമാരും തൃശൂര്‍ മേയര്‍ രാജന് ജെ. പല്ലനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാറും സര്‍വകലാശാലയിലത്തെി. എന്നാല്‍, വി.സി ഡോ. പി. രാജേന്ദ്രനും രജിസ്ട്രാര്‍ ഡോ. പി.വി. ബാലചന്ദ്രനും കംട്രോളര്‍ ഡോ. ജോയ് മാത്യുവും സ്ഥലത്തുണ്ടായില്ല. മടങ്ങിയപ്പോയ മൂന്ന് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ഒരുമണിയോടെ തിരിച്ചത്തെി.
വിഷയത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കിയ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കണമെന്ന ആവശ്യം എം.പി. വിന്‍സെന്റ് എം.എല്‍.എയും മറ്റും അംഗീകരിച്ചു. ഇത് ഏതെങ്കിലും വ്യക്തിയെ മാറ്റുന്നതോ നിയമിക്കുന്നതോ ആയ വിഷയമല്ളെന്നും ഭരണസമിതി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരായവര്‍ അതിന് തയാറാകാത്തതിന്‍െറ പ്രശ്നമാണെന്നും തേറമ്പില്‍ രാമകൃഷ്ണന് എം.എല്‍.എ പറഞ്ഞു.
സമരത്തിന് പിന്തുണയുമായി ഐ.എന്‍.ടി.യു.സി നേതൃത്വത്തിലുള്ള സംഘടന ഒരു ഗേറ്റിലും സര്‍ക്കാറിനും ഭരണസമിതിക്കുമെതിരെ ഇടതുപക്ഷ സംഘടന മറ്റൊരു ഗേറ്റിലും ധര്‍ണ നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.