എസ്.എന്‍.ഡി.പി സംരക്ഷിക്കുന്നത് സമ്പന്നരുടെ താല്‍പര്യം കോടിയേരി
text_fieldsകോഴിക്കോട്: എസ്.എന്‍.ഡി.പി സംരക്ഷിക്കുന്നത് സമ്പന്നരുടെ താല്‍പര്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച എസ്.എന്‍.ഡി.പിയും മതാതിഷ്ഠിത നിലപാടുള്ള ആര്‍.എസ്.എസിനും ഒരുമിച്ച് പോകാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാന പ്രസ്ഥാനമായാണ് എസ്.എന്‍.ഡി.പി പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് കമ്യൂണിസ്റ്റുകാര്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. സി.എച്ച് കണാരന്‍ അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ എസ്.എന്‍.ഡി.പിയുടെ ആദ്യകാല പ്രവര്‍ത്തകര്‍ ആയിരുന്നു.ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ മുന്നോട്ടു പോയിരുന്നത്.
പിന്നീട് സമ്പന്നവര്‍ഗത്തിന്‍്റെ താല്‍പര്യം സംരക്ഷിക്കുന്ന സംഘടനയായി എസ്.എന്‍.ഡി.പി മാറി. മുമ്പ് പലപ്പോഴും എസ്.എന്‍.ഡി.പി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരായിരുന്നു. വിവിധ നിലപാടുകള്‍ എസ്.എന്‍.ഡി.പി സ്വീകരിക്കുന്നതില്‍ അത്ഭുതമില്ല. സമുദായ സംഘടനകളെ പോഷക സംഘടനകളാക്കി മാറ്റാനാണ് ആര്‍.എസ്.എസ്സിന്‍െറ ശ്രമം. എസ്.എന്‍.ഡി.പിയെ വിഴുങ്ങാനാണ് ആര്‍.എസ്എസ് ശ്രമം. എസ്.എന്‍.ഡി.പി ആര്‍.എസ്.എസ്സുമായി കൂട്ടുകൂടുന്നത് ആത്മഹത്യാപമണെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.