ജെ.എസ്.എസ് സി.പി.എമ്മില്‍ ലയിക്കില്ല
text_fieldsആലപ്പുഴ: സി.പി.എമ്മുമായുള്ള ലയനത്തില്‍നിന്ന് ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെ.എസ്.എസ് പിന്മാറി. തല്‍ക്കാലം ജെ.എസ്.എസ് ആയിതന്നെ തുടര്‍ന്ന് ഇടതുപക്ഷത്തോടൊപ്പം കൂടുതല്‍ സഹകരിച്ചുപ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി സംസ്ഥാന സെന്‍റര്‍ തീരുമാനം. ഗൗരിയമ്മയുടെ നേതൃത്വത്തിലെ പാര്‍ട്ടി സി.പി.എമ്മില്‍ ലയിച്ചാല്‍ ഓഫിസുകള്‍ രാജന്‍ ബാബുവിഭാഗത്തിന് പോകുമെന്നതാണ് ലയന തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ കാരണം.
ജെ.എസ്.എസിന്‍െറ പേരിലാണ് കെട്ടിടങ്ങളെന്നതിനാല്‍ ഗൗരിയമ്മ സി.പി.എമ്മില്‍ ലയിച്ചാല്‍ ഓഫിസുകളില്‍ അവകാശവാദമുന്നയിക്കാനാകില്ളെന്ന നിയമോപദേശം കിട്ടിയെന്നാണ് വിവരം. ആലപ്പുഴയിലെ സംസ്ഥാന കമ്മിറ്റി ഓഫിസ് കെട്ടിടം ഗൗരിയമ്മ പണം മുടക്കി വാങ്ങിയതായി പറയുമ്പോഴും ജെ.എസ്.എസിനുവേണ്ടി ഗൗരിയമ്മ വാങ്ങിയതായാണ് രേഖകള്‍. തിരുവനന്തപുരത്തെ കെട്ടിടത്തിന്‍െറ കാര്യവും ഇങ്ങനെതന്നെയാണ്.
ഈ മാസം 19ന് ജെ.എസ്.എസ് സി.പി.എമ്മില്‍ ലയിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യം ഗൗരിയമ്മ സി.പി.എം നേതൃത്വത്തിന്‍െറ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ മുന്‍കൂട്ടി അറിയിച്ച് ഞായറാഴ്ച ഉച്ചയോടെ ഗൗരിയമ്മയുടെ വീട്ടിലത്തെി ചര്‍ച്ച നടത്തിയത്. പിണറായി മടങ്ങിയതിന് പിന്നാലെയാണ് ലയനം തല്‍ക്കാലത്തേക്ക് നീട്ടിവെച്ചതായ സെന്‍റര്‍ തീരുമാനം ഗൗരിയമ്മ വ്യക്തമാക്കിയത്.
ലയനം അടഞ്ഞ അധ്യായമാണോ എന്ന ചോദ്യത്തിന് നേരത്തേ ഇതൊരു തുറന്ന അധ്യായമായിരുന്നോ എന്നായിരുന്നു ഗൗരിയമ്മയുടെ മറുചോദ്യം. പുതിയ തീരുമാനത്തില്‍ സി.പി.എമ്മിന് പിണക്കമില്ല. പിണറായിയുമായി ചര്‍ച്ചചെയ്ത് ലയനം മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. 19ന് സി.പി.എം നടത്തുന്ന പി. കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തിലേക്ക് ക്ഷണിച്ചാല്‍ പോകുമെന്നും ഗൗരിയമ്മ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ പിണറായി പ്രതികരണത്തിന് തയാറായില്ല. ഉച്ചയോടെ ഗൗരിയമ്മയുടെ വീട്ടിലത്തെിയ പിണറായി ഊണിനുശേഷം അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തിയ ശേഷമാണ് മടങ്ങിയത്. ജി. സുധാകരന്‍ എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു.
ഒരുമാസം മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗൗരിയമ്മയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ലയന തീരുമാനം പ്രഖ്യാപിച്ചത്. അന്ന് സ്വത്തുക്കളെ സംബന്ധിച്ച തീരുമാനമെടുത്തിരുന്നില്ല.
ലയനത്തെ എതിര്‍ത്തതിന്‍െറ പേരില്‍ പിന്നീട് പാര്‍ട്ടിയില്‍നിന്ന് ചിലരെ പുറത്താക്കേണ്ടിവന്നു. തീരുമാനം വന്നതോടെ ആലപ്പുഴയിലെയും തിരുവനന്തപുരത്തെയും ഓഫിസ് കെട്ടിടങ്ങളില്‍ ശക്തമായ അവകാശവാദം ഉന്നയിച്ച് രാജന്‍ ബാബുവിഭാഗം രംഗത്തത്തെുകയായിരുന്നു. തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു.
സ്വത്തുക്കള്‍ സി.പി.എമ്മിന് നല്‍കുമെന്നായിരുന്നു ഗൗരിയമ്മയുടെ നിലപാട്. പാര്‍ട്ടിപ്രവര്‍ത്തകരുടെ പണംകൊണ്ട് വാങ്ങിയതാണ് ഓഫിസ് കെട്ടിടങ്ങള്‍ എന്ന നിലപാട് മറുവിഭാഗവും സ്വീകരിച്ചു. ലയന തീരുമാനം വന്നതോടെ ഇത് മുടക്കാന്‍ ജെ.എസ്.എസിലെയും സി.പി.എമ്മിലെയും ഒരുവിഭാഗം ആസൂത്രിതമായി ശ്രമിച്ചിരുന്നു. അവരുടെ നീക്കങ്ങളാണ് ഒടുവില്‍ ലക്ഷ്യംകണ്ടത്.
ഗൗരിയമ്മയുടെ വീട്ടില്‍തന്നെയാണ് ഞായറാഴ്ച രാവിലെ ആക്റ്റിങ് പ്രസിഡന്‍റ് അഡ്വ. പി.ആര്‍. പവിത്രന്‍െറ അധ്യക്ഷതയില്‍ സംസ്ഥാന സെന്‍റര്‍ യോഗം ചേര്‍ന്നത്. ഭാരവാഹികളായ അഡ്വ. ബി. ഗോപന്‍, സഞ്ജീവ് സോമന്‍, വി.ഡി. ധര്‍മദാസ്, കാട്ടുകുളം സലിം, സി.എം. അനില്‍കുമാര്‍, ബിജു കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.