സ്വകാര്യ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനം
text_fieldsതിരുവനന്തപുരം: സ്വകാര്യ മേഖലയിലുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. ആദ്യ ഘട്ടത്തില്‍ നുറിലധികം കുട്ടികളുള്ള സ്പെഷ്യല്‍ സ്കൂളുകള്‍ക്കാണ് പദവി നല്‍കുക. 25ലധികം കുട്ടികളുള്ള പഞ്ചായത്തിന്‍െറ കീഴിലുള്ള ബഡ്സ് സ്കൂളുകള്‍ക്കും എയ്ഡഡ് പദവി നല്‍കും. എട്ടു വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകനോ പരിശീലകനോ എന്ന അനുപാതമായിരിക്കും ഈ സ്കൂളുകളില്‍ നടപ്പാക്കുകയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിനെ കാണും. പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യവികസനം, ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകും. ലൈറ്റ് മെട്രോയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബോണക്കാട്ട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കാന്‍സര്‍ ബാധിതനായ ഇന്നസെന്‍റ് എം.പിക്ക് വിദേശത്തു പോയി ചികിത്സ നടത്താന്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ.എന്‍.ടി.യു.സി നേതാവ് ആര്‍. ചന്ദ്രശേഖരന്‍െറ അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിക്കാന്‍ പാര്‍ട്ടി തലത്തില്‍ നടപടി സ്വീകരിക്കും. വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ചു ലത്തീന്‍ സമുദായത്തിനുള്ള പരാതികള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പി.എസ്.സിയില്‍ ധനവകുപ്പ് നടത്തിയ പരിശോധനയില്‍ തെറ്റില്ളെന്ന് മന്ത്രി കെ.എം മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.