മാവോവാദി ബന്ധം: അറസ്റ്റിലായ സാംസ്കാരിക പ്രവര്‍ത്തകരെ വിട്ടയച്ചു
text_fieldsതിരുവനന്തപുരം: മാവോവാദികളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തവരെ പൊലീസ് വിട്ടയച്ചു.
‘ഞാറ്റുവേല’ എന്ന സാംസ്കാരിക സംഘടനയുടെ പ്രവര്‍ത്തകരായ എ.ബി. പ്രശാന്ത് (42), സ്വപ്നേഷ് ബാബു (40), റഷീദ് മട്ടാഞ്ചേരി(45), മിഥുന്‍(22), ആരോമല്‍(32) എന്നിവരെയാണ് ശനിയാഴ്ച രാവിലെ സ്റ്റാച്യുവില്‍നിന്ന് കന്‍േറാണ്‍മെന്‍റ് പൊലീസ ് മുന്‍കരുതല്‍ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്കിടെ സെന്‍ട്രല്‍ സ്റ്റേഡിയം പരിസരത്തും സെക്രട്ടേറിയറ്റ് പരിസരത്തും ‘ഈ സ്വാതന്ത്ര്യം നുണയാണ്’ എന്ന പേരില്‍ ഇവര്‍ പോസ്റ്റര്‍ പതിച്ചിരുന്നു. തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ യോഗംചേരുന്നതിനിടെയായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്തശേഷം സ്വന്തം ജാമ്യത്തില്‍ ഇവരെ വിട്ടയക്കുകയായിരുന്നു.
അതേസമയം, ആശയപ്രചാരണത്തെയും സാംസ്കാരിക സ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരതക്കെതിരെ കാസര്‍കോട്നിന്ന് ഈമാസം ഒന്നിനാരംഭിച്ച പ്രതിഷേധ പുസ്തകയാത്രയാണ് 15ന് തിരുവനന്തപുരത്തത്തെിയതെന്ന് ‘ഞാറ്റുവേല’ സംസ്ഥാന സെക്രട്ടറി സ്വപ്നേഷ് ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു. മാവോവാദി അനുകൂലികളെന്നാരോപിച്ച് തന്നോടും പ്രവര്‍ത്തകരോടും മോശമായാണ് പൊലീസ് പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.