പഞ്ചായത്ത് വിഭജനം: സര്‍ക്കാരിന്‍െറ ആവശ്യം ഹൈകോടതി പരിഗണിച്ചില്ല
text_fieldsകൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭജനം റദ്ദാക്കിയ സിംഗ്ള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്‍െറ ആവശ്യം ഹൈകോടതി പരിഗണിച്ചില്ല. വിഭജനത്തിന് മുമ്പുള്ള സ്ഥിതിപ്രകാരം തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയെ അറിയിച്ചു. വിഭജന പ്രക്രിയ സമയ ബന്ധിതമാണോയെന്ന് കോടതി പരിശോധിക്കും. സര്‍ക്കാറിന്‍െറ അപ്പീല്‍ ഹരജിയില്‍ കോടതി നാളെ വാദം കേള്‍ക്കും.
തദ്ദേശ സ്വയംഭരണ നിയമങ്ങള്‍ക്ക് വിധേയമായല്ല പഞ്ചായത്തുകള്‍ രൂപീകരിച്ചതെന്ന കണ്ടെത്തലിന്‍െറ അടിസ്ഥാനത്തിലാണ് ഹൈകോടതി സിംഗ്ള്‍ ബെഞ്ച് പുതിയ പഞ്ചായത്ത് രൂപീകരണം റദ്ദാക്കിയത്. ഒരു വില്ളേജ് ഒന്നിലേറെ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുത്തിയത് നിയമവിധേയമല്ളെന്നായിരുന്നു കോടതി വിധി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.