വിഴിഞ്ഞം: സി.പി.എമ്മിനും കോണ്‍ഗ്രസിനുമെതിരെ സൂസപാക്യം
text_fieldsതിരുവനന്തപുരം: രഹസ്യ ഒത്തുതീര്‍പ്പിന്‍െറ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് പറഞ്ഞ സി.പി.എമ്മിന്‍െറയും സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്‍െറയും നേതാക്കള്‍ക്കെതിരെ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം. ഭരണപക്ഷത്തെ ചിലര്‍ പദ്ധതിയുടെ പേരില്‍ സമുദായത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. അത് വിജയിക്കുമെന്ന് കരുതേണ്ട. മുഖ്യമന്ത്രിയുമായി ഞാന്‍ കതകടച്ച് നടത്തിയ രഹസ്യചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാണ് പ്രതിപക്ഷത്തെ ഒരു പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രിയുമായി കതകടച്ച് ഒരു ചര്‍ച്ചയും ഞാന്‍ നടത്തിയിട്ടില്ല. ഒരു ധാരണയും സര്‍ക്കാറുമായി ഉണ്ടായിട്ടുമില്ല- സൂസപാക്യം വ്യക്തമാക്കി. ‘വിഴിഞ്ഞം തുറമുഖപദ്ധതി: വസ്തുതകളും മത്സ്യത്തൊഴിലാളികളുടെ ആശങ്കകളും’ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആശങ്കകള്‍ ലത്തീന്‍ സമുദായത്തെ സംബന്ധിച്ചിടത്തോളം നിലനില്‍പിന്‍െറ പ്രശ്നമാണ്. കഴിഞ്ഞദിവസം സഭാനേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ രേഖാമൂമുലള്ള ഒരു ഉറപ്പും കിട്ടിയിട്ടില്ല. സമരം പിന്‍വലിച്ചിട്ടില്ല. 19ന് വീണ്ടും ചര്‍ച്ച നടക്കും. അന്നത്തെ ചര്‍ച്ചയില്‍ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വികസനപ്രവര്‍ത്തനങ്ങളെ എക്കാലവും സ്വാഗതം ചെയ്യുകയും അതിനായി ത്യാഗം സഹിക്കുകയും ചെയ്ത പാരമ്പര്യമാണ് ലത്തീന്‍ സമുദായത്തിനുള്ളത്. വിഴിഞ്ഞം പദ്ധതി നടപ്പാകുമ്പോള്‍ അരലക്ഷത്തോളം മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുമെന്നാണ് ഒൗദ്യോഗികഖേകളില്‍നിന്നുപോലും വ്യക്തമാകുന്നത്. അക്കാര്യം സഭക്ക് കണ്ടില്ളെന്ന് നടിക്കാനാവില്ല. സമുദായത്തെ സര്‍ക്കാര്‍ അളമുട്ടിച്ചിരിക്കുകയാണ്- സൂസപാക്യം വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സാധ്യമായ പരിഹാരങ്ങള്‍ ഉണ്ടാകുന്നില്ളെങ്കില്‍ സമരത്തില്‍നിന്ന് പിന്നോട്ട് പോകേണ്ടെന്ന് യോഗം തീരുമാനിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും പ്രവര്‍ത്തനങ്ങളും പരിശോധിച്ച് വിലയിരുത്തുന്നതിനും ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കുന്നതിനും സംസ്ഥാനതല മോണിറ്ററിങ് കമിറ്റി രൂപവത്കരിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
മതസ്യത്തൊഴിലാളികള്‍ ഉന്നയിച്ച ആശങ്കകള്‍ സംബന്ധിച്ച് ഇടവകതലത്തില്‍ ബോധവത്കരണം ഊര്‍ജിതമാക്കാനും ഫെറോനതല വികസന സമിതികള്‍ രാഷ്ട്രീയ സാംസ്കാരിക നേതാക്കളെ ഉള്‍പ്പെടുത്തി രൂപവത്കരിക്കാനും സംസ്ഥാനതലത്തില്‍ വിഴിഞ്ഞം വാണിജ്യതുറമുഖ പദ്ധതി സംബന്ധിച്ച ആശങ്കകളെക്കുറിച്ച് ബോധവത്കരണം നടത്താനും നടപടി വേണമെന്ന് യോഗത്തില്‍ അവതരിപ്പിച്ച രൂപരേഖ നിര്‍ദേശിച്ചു.കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡന്‍റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. മോണ്‍. യൂജിന്‍ എച്ച്.പെരേര, മോണ്‍. തോമസ് ജെ. നെറ്റോ, മോണ്‍. ജെയിംസ് കുലാസ്, ഡോ.റ്റിറ്റോ ജോര്‍ജ്, ജോണ്‍സന്‍ ജോസഫ്, പുല്ലുവിള സ്റ്റാന്‍ലി, ടി. പീറ്റര്‍, മോണ്‍. ഇ. വില്‍ഫ്രഡ് മുതലായവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.