ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ദുരുദ്ദേശ്യപരം -ഹമീദ് വാണിയമ്പലം
text_fieldsതിരുവനന്തപുരം: അറബിക് സര്‍വകലാശാല സംബന്ധിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഫയലില്‍ എഴുതിയ കാര്യങ്ങള്‍ ദുരുദ്ദേശ്യപരവും വര്‍ഗീയ ധ്രുവീകരണത്തിന് ഇടനല്‍കുന്നതുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡറ് ഹമീദ് വാണിയമ്പലം. ഭാഷ അടിസ്ഥാനപ്പെടുത്തി സര്‍വകലാശാല ആരംഭിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്‍െറതന്നെ പദ്ധതിയാണ്. സംസ്കൃത, മലയാള സര്‍വകലാശാലകള്‍ ഇതിനകം ആരംഭിക്കുകയും ചെയ്തു. അതേ നയത്തിന്‍െറ അടിസ്ഥാനത്തില്‍ അറബിക് സര്‍വകലാശാലയും ആരംഭിക്കാമെന്നിരിക്കെ, വര്‍ഗീയത ആളിക്കത്തിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ ഫയലില്‍ എഴുതുന്നത് ചിലര്‍ക്കുള്ള സന്ദേശമായി മനസ്സിലാക്കേണ്ടിവരും. ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് നാടുകളിലെ ഭാഷ എന്ന നിലക്കും തീര്‍ത്തും ന്യായമായ ഒന്നാണ് അറബിക് സര്‍വകലാശാല. ഇല്ലാത്ത ചെലവ് ചൂണ്ടിക്കാണിച്ചും വര്‍ഗീയ ധ്രുവീകരണ ഭീതി ഉയര്‍ത്തിയും കൃത്രിമമായ സംഘര്‍ഷത്തിന് വഴിതുറക്കുകയാണ് ചീഫ് സെക്രട്ടറിയും ധനവകുപ്പും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.