മദ്യനയത്തിന്‍െറ ഉദ്ദേശ്യലക്ഷ്യം നോക്കില്ല -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: കേരള സര്‍ക്കാറിന്‍െറ മദ്യനയത്തിന് പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്ക് നോക്കേണ്ട കാര്യമില്ളെന്ന് സുപ്രീംകോടതി.
മദ്യനയത്തിന്‍െറ നിയമപരവും ഭരണഘടനാപരവുമായ വശങ്ങള് പരിശോധിക്കേണ്ട ബാധ്യതയേ കോടതിക്കുള്ളൂവെന്നും ബാര്‍ ഉടമകളെ സുപ്രീംകോടതി ഓര്‍മിപ്പിച്ചു.
മദ്യ ഉപയോഗം കുറക്കാനല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ബാര്‍ ഉടമകളുടെ അഭിഭാഷകര്‍ വാദിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ, ജസ്റ്റിസ് രാമചന്ദ്രന് കമീഷന്‍െറയും നികുതി വകുപ്പ് സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകളൊന്നും പരിശോധിക്കാതെയാണ് പുതിയ മദ്യനയം രൂപവത്കരിക്കുകയും നടപ്പാക്കുകയും ചെയ്തതെന്ന് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകാനുള്ള സാധ്യതയുണ്ടെന്നും അയല്‍സംസ്ഥാനങ്ങളിലെ വ്യാജമദ്യ ലോബി അവസരം മുതലാക്കുമെന്നും ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വെങ്കിട്ടരാമന് വാദിച്ചു.
ബാര്‍ ഉടമകളെ പൂര്‍ണമായും ഒഴിവാക്കി മദ്യ വില്പനയിലൂടെയുള്ള ലാഭവരുമാനം സ്വന്തമാക്കാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഹോട്ടലുകള്‍ക്ക് കിട്ടേണ്ട ലാഭം കൂടിയാണ് സര്‍ക്കാര്‍ പൂര്‍ണമായും കൈയടക്കുന്നത്.
ബാറുകള്‍ക്ക് ലൈസന്‍സ് റദ്ദാക്കുന്നതിനു മുമ്പ് മദ്യ ഉപയോഗം കുറഞ്ഞുവരികയായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന വാദവും സുപ്രീംകോടതി മുഖവിലക്കെടുത്തില്ല. പുതിയ നയത്തിലൂടെ എത്രമാത്രം മദ്യ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്ന് അടുത്ത വര്‍ഷമേ പറയാന്‍ കഴിയൂ എന്ന് കോടതി നിരീക്ഷിച്ചു.
24 ശതമാനം മദ്യ ഉപയോഗം കുറഞ്ഞുവെന്ന 2015 മാര്‍ച്ചിലെ കണക്കില്‍ സംശയമുണ്ടെന്നും വെങ്കിട്ടരാമന് വാദിച്ചു. ബാര്‍ ലൈസന്‍സ് റദ്ദാക്കിയ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വലിയ തോതില്‍ വ്യാജമദ്യം സംസ്ഥാനത്തേക്ക് ഒഴുകുന്നുണ്ടെന്നും അതിര്‍ത്തികളില്‍ വലിയ തോതില്‍ മദ്യവില്പന കേന്ദ്രങ്ങളുണ്ടെന്നുമുള്ള വാദവും കോടതി ഖണ്ഡിച്ചു.
ബിവറേജസ് കോര്‍പറേഷന്‍െറ ഒട്ടേറെ ഒൗട്ട്ലെറ്റുകള്‍ വഴി മദ്യം വിറ്റഴിക്കുമ്പോള്‍ അതിര്‍ത്തി കടന്നുവരുന്ന മദ്യത്തിന് ആര് കാത്തുനില്‍ക്കുമെന്ന് കോടതി ചോദിച്ചു.
വ്യാജമദ്യം ഒഴുകുന്നത് ഗൗരവമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ബാറുകളില്‍ മദ്യം ലഭിക്കാതെയായതോടെ ലഹരി ഉപയോഗത്തിന്‍െറ കേസുകള്‍ 300 ശതമാനം വര്‍ധിച്ചുവെന്നുമുള്ള വാദവും കോടതി ചെവികൊണ്ടില്ല. ഭരണകൂടത്തിന്‍െറ കൃത്യനിര്‍വഹണത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് പ്രതികരിച്ച സുപ്രീംകോടതി പൊലീസ് ജാഗ്രത വര്ധിപ്പിച്ചതുകൊണ്ടാവാം കേസുകളുടെ വര്‍ധനവുണ്ടായതെന്ന് തിരിച്ചടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.