വര്‍ഗീയവത്കരിക്കാനുള്ള ശ്രമം അപലപനീയം -ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: അറബി സര്‍വകലാശാലയെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. കേരളത്തിന്‍െറ സാമ്പത്തിക പുരോഗതിയുടെ നട്ടെല്ലായ വിവിധ രാഷ്ട്രങ്ങളുടെ മാതൃഭാഷയാണ് അറബി. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ അറബി ഭാഷാപഠനത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. പ്രവാസലോകത്ത് നടക്കുന്ന മാറ്റം, തൊഴില്‍മേഖലയിലെ വൈദഗ്ധ്യവത്കരണം തുടങ്ങിയവക്ക് കൂടുതല്‍ അനുഗുണമാവുന്ന ഒന്നാണ് അറബി സര്‍വകലാശാല.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തില്‍ നിലവില്‍വന്ന പാലോളി കമ്മിറ്റിയുടെ ശിപാര്‍ശകൂടിയാണിത്. അറബിഭാഷയെ ഏതെങ്കിലും സമുദായത്തിന്‍െറ ഭാഷ മാത്രമായി പരിമിതപ്പെടുത്തി കേരളത്തെ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഉപകാരപ്പെടുന്ന ഒരു സര്‍വകലാശാലക്ക് തുരങ്കംവെക്കാനുള്ള ശ്രമം ദുരുദ്ദേശ്യപരമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.