കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് മറിഞ്ഞ് നാലു പേര്‍ മരിച്ചു
text_fieldsആലപ്പുഴ: ചേര്‍ത്തല മായിത്തറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറില്‍ ഇടിച്ച് മറിഞ്ഞ് നാലു പേര്‍ മരിച്ചു. പാണ്ടനാട് നെടുമ്പറമ്പില്‍ എന്‍.എ എബ്രഹാമിന്‍റെ മകന്‍ ബി. അനീഷ് ഏബ്രഹാം, അനീഷിന്‍്റെ ഭാര്യ വിവിന, അയല്‍വാസി എബ്രഹാം ചെറിയാന്‍, ബസ് യാത്രക്കാരിയായ സ്ത്രീ എന്നിവരാണ് മരിച്ചത്.
ഗള്‍ഫില്‍ നിന്നെത്തിയ അനീഷുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് മടങ്ങുകയായിരുന്നു സംഘം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ആലപ്പുഴയില്‍ നിന്ന് കുട്ടിയതോടിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന എബ്രഹാമിനും സോജനും ബസിലുണ്ടായിരുന്ന 25ലധികം പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ചേര്‍ത്തലയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലും താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസിനെ മറികടന്ന ബൈക്ക് യാത്രക്കാരെ രക്ഷിക്കാനായി വലതു ഭാഗത്തേക്കു ബസ് വെട്ടിത്തിരിച്ചപ്പോഴാണ് എറണാകുളം ഭാഗത്ത് നിന്നു വന്ന കാറില്‍ ഇടിച്ചത്. കാറിന്‍െറയും ബസിന്‍െറയും ടയര്‍ പഞ്ചറായതിനെ തുടര്‍ന്നു രണ്ടു വാഹനങ്ങള്‍ക്കും നിയന്ത്രണം തെറ്റി. കാര്‍ എതിര്‍ ദിശയിലേക്കു പാഞ്ഞു കയറിയെങ്കിലും സാരമായ അപകടമുണ്ടായില്ല. എന്നാല്‍, ബസ് ഇടതു ഭാഗത്തേക്കു ചരിഞ്ഞ് എതിര്‍ ദിശയില്‍ വരികയായിരുന്ന കാറിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്നു ബസ് ഉയര്‍ത്തിയ ശേഷമാണ് യാത്രക്കാരെ രക്ഷിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.