കനാല്‍ കൈയേറ്റം: ബിജു രമേശിന്‍െറ കെട്ടിടം പൊളിക്കാന്‍ ഉത്തരവ്
text_fieldsതിരുവനന്തപുരം: കോടതി നടപടികളില്‍ കുടുങ്ങി അനിശ്ചിതത്വത്തിലായ രാജധാനി ബില്‍ഡിങ്സ് പൊളിക്കാന്‍ ഒടുവില്‍ ഉത്തരവ്. എ.ഡി.എം വി.ആര്‍. വിനോദിന്‍െറ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയെ തുടര്‍ന്നാണ് തീരുമാനം. ബാറുടമ ബിജു രമേശിന്‍െറ ഉടമസ്ഥതയിലുള്ള കിഴക്കേകോട്ടയിലെ കെട്ടിടം 15 ദിവസത്തിനകം പൊളിച്ചുനീക്കണമെന്നാണ് എ.ഡി.എമ്മിന്‍െറ ഉത്തരവ്. കെട്ടിടം തെക്കനംകര കനാല്‍ കൈയേറി നിര്‍മിച്ചതാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ദുരന്തനിവാരണ നിയമം അനുസരിച്ച് പൊളിച്ചുമാറ്റാനാണ് നിര്‍ദേശം. കെട്ടിടമുടമ സ്വന്തം ചെലവില്‍ പൊളിച്ചുനീക്കണം. അല്ളെങ്കില്‍ ഓപറേഷന്‍ അനന്ത ടീം കെട്ടിടം പൊളിക്കും. ഇതിന്‍െറ ചെലവ് കെട്ടിടമുടമ നല്‍കണമെന്നാണ് വ്യവസ്ഥ.
നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്‍െറ നേതൃത്വത്തില്‍ ആവിഷ്കരിച്ച ഓപറേഷന്‍ അനന്തയുടെ ഭാഗമായാണ് അനധികൃത കൈയേറ്റങ്ങള്‍ പൊളിക്കുന്നത്. നഗരത്തിലെ ഓടകളും തോടും കൈയേറിയുള്ള നിര്‍മാണങ്ങളാണ് പൊളിച്ചുനീക്കിയത്. ഇതിന്‍െറ ഭാഗമായ പരിശോധനയിലാണ് കിഴക്കേകോട്ടയിലെ രാജധാനി ബില്‍ഡിങ്സ് കനാല്‍ കൈയേറി നിര്‍മിച്ചതാണെന്ന് ഓപറേഷന്‍ അനന്ത ടീമും മറ്റ് അന്വേഷണസംഘങ്ങളും കണ്ടത്തെിയത്. ഹൈകോടതി നിര്‍ദേശപ്രകാരം ഈ മാസം 10നാണ് എ.ഡി.എം വി.ആര്‍. വിനോദ്, ഡെപ്യൂട്ടി കലക്ടര്‍ കെ. കാര്‍ത്തികേയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
വഞ്ചിയൂര്‍ വില്ളേജിലെ 560/364 സര്‍വേ നമ്പറിലുള്ള സ്ഥലം കൈയേറി നിര്‍മാണം നടത്തിയെന്നും ഇതുമൂലം കനാലിന്‍െറ നീരൊഴുക്ക് തടസ്സപ്പെട്ടതായും അന്വേഷണസംഘം കണ്ടത്തെിയിരുന്നു. കനാലിന്‍െറ ഒഴുക്ക് തടസ്സപ്പെടുന്നത് വെള്ളക്കെട്ടിന് കാരണമാകുമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നടപടിക്ക് മുന്നോടിയായി നിയമപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് രാജധാനി പ്രതിനിധികളുടെ വാദവും അന്വേഷണസംഘം കേട്ടിരുന്നു.
എന്നാല്‍ കരം അടയ്ക്കുന്നതിനാല്‍ സ്ഥലം പുറമ്പോക്ക് ഭൂമിയല്ളെന്ന വാദമാണ് സ്ഥലമുടമ ഉന്നയിച്ചത്. എന്നാല്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഭൂമി സര്‍ക്കാറിന്‍േറതാണെന്ന് വ്യക്തമായതോടെ നോട്ടീസ് നല്‍കി കെട്ടിടം പൊളിക്കാന്‍ ഉത്തരവിടുകയായിരുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയായിരിക്കും കെട്ടിടം പൊളിച്ചുമാറ്റുന്ന നടപടികളുടെ ചുമതല വഹിക്കുക. ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജു രമേശ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.