വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മതപഠനകേന്ദ്രത്തിലെ അധ്യാപകന്‍ അറസ്റ്റില്‍
text_fieldsതിരുവനന്തപുരം: കോളജ് വിദ്യാര്‍ഥിനിയായ 20 കാരിയെ മതപഠനവുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ മതപഠനകേന്ദ്രത്തിലെ അധ്യാപകന്‍ അറസ്റ്റില്‍. ഇടുക്കി പീരുമേട് താലൂക്കില്‍ പെരുവന്താനം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം താവളത്തില്‍ വീട്ടില്‍ ഷാനവാസ് ഖാനാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തേക്ക് പോകവേ കഴക്കൂട്ടത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്ത് പഠിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് പീഡനത്തിനിരയായത്. സ്കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ മതപഠന കേന്ദ്രത്തില്‍ യുവതിയെ ഇയാള്‍ പഠിപ്പിച്ചിരുന്നു. തുടര്‍ന്നും ഫോണിലൂടെ യുവതിയുമായി സമ്പര്‍ക്കം പുലര്‍ത്തി. സംസ്ഥാനതല മത്സരത്തില്‍ യുവതിയെ പരിശീലിപ്പിക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തത്തെിയ ഇയാള്‍ ആയുര്‍വേദ കോളജിനടുത്ത ലോഡ്ജില്‍ വെച്ച് ബലാല്‍ക്കാരമായി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പലതവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.