ഒരു മത്സ്യത്തൊഴിലാളിക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് ജലസ്റ്റിന്െറ ഭാര്യ
text_fieldsകൊല്ലം: ഒരു മത്സ്യത്തൊഴിലാളിക്കും ഈ അവസ്ഥയുണ്ടാകരുതെന്ന് ഇറ്റാലിയന്‍ സൈനികരുടെ വെടിയേറ്റു മരിച്ച വലന്റയിന്െറ ഭാര്യ ഡോറ പറയുന്നു. കടല്‍ക്കൊല ക്കേസില്‍ ഇറ്റാലിയന്‍ സൈനികര്‍ക്കെതിരായ നിയമനടപടികള്‍ നിര്‍ത്തിവെക്കണമെന്ന് യു.എന്‍ അന്താരാഷ്ട്ര ട്രൈബ്യൂണല്‍ കോടതി ഉത്തരവിട്ടത് മറ്റുള്ളവര്‍ പറഞ്ഞാണ് അറിയുന്നത്. കേട്ടപ്പോള്‍ ശരിക്കും വിഷമമായി. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കണമെന്നും മുദാക്കര ഡെറിക് വില്ലയില്‍ താമസിക്കുന്ന ഡോറ പറഞ്ഞു.
ഫിഷറീസ് വകുപ്പില്‍ പ്യൂണായി ജോലി ചെയ്യുകയാണ് ഡോറ ഇപ്പോള്‍. മൂത്ത മകന് ഡെറിക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. ഇളയമകന് ജീന്‍ ഇന്‍ഫന്റ് ജീസസ് സ്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിയാണ്. കൊല്ലം തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ 2012 ഫെബ്രുവരി 15നാണ് ജലസ്റ്റിന്‍ വലന്റയിന്, അജീഷ് പിങ്ക് എന്നിവര്‍ ഇറ്റാലിയന്‍ കപ്പലായ ‘എന്റിക്ക ലെക്സി’യില്നിന്ന് വെടിയേറ്റ് മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.