ഓപറേഷന് തിയറ്ററിലെ ഓണപ്പൂക്കളം: രണ്ടു പേര്‍ക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓപറേഷന് തിയറ്ററില്‍ ഓണപ്പൂക്കളമിടുകയും ഓണസദ്യ വിളമ്പുകയും ചെയ്ത സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. സംഭവം സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ്നഴ്സിനെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയും അനസ്തേഷ്യാ വിഭാഗം മേധാവിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആരോഗ്യവകുപ്പു സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വകുപ്പ് മന്ത്രി വി.എസ് ശിവകുമാറാണ് നടപടി സ്വീകരിച്ചത്.
മെഡിക്കല്‍ കോളജിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി 600 ഓളം ജീവനക്കാര്‍ക്ക് സദ്യ വിളമ്പാനായി തെരഞ്ഞെടുത്തത് ഓപറേഷന് തീയറ്ററായിരുന്നു. അണുവിമുക്തമായി സൂക്ഷിക്കേണ്ട ഓപറേഷന് തീയറ്ററില്‍ സദ്യ വിളമ്പിയത് ദൃശ്യങ്ങള്‍ സഹിതം ചാനലുകള്‍ വാര്‍ത്ത നല്‍കിയതോടെയാണ് സംഭവം വിവാദമായത്.
ഓണസദ്യക്കുപുറമേ അത്യാഹിതവിഭാഗത്തില്‍ തീര്‍ത്ത പൂക്കളവും വിവാദത്തിലാവുകയായിരുന്നു. അത്യാഹിതവിഭാഗത്തില്‍ സ്ട്രക്ചറുകളും ഡ്രിപ്പ് സ്റ്റാന്‍ഡുകളുമെല്ലാം മറ്റൊരുസ്ഥലത്തേക്ക് മാറ്റിവെച്ച ശേഷം ഇവ സൂക്ഷിക്കുന്ന സ്ഥലത്ത് പൂക്കളമിടുകയായിരുന്നു. നിത്യേന ഗുരുതരാവസ്ഥയിലായ നിരവധി രോഗികളെയാണ് ആശുപത്രിയിലെ ത്തിക്കുന്നത്. നിന്നുതിരിയാന്‍ ഇടമില്ലാത്ത അത്യാഹിതവിഭാഗത്തിലാണ് പൂക്കളമിട്ടത്. അതിനിടയിലാണ് രോഗികളെ കിടത്തിക്കൊണ്ടുപോകാനുള്ള ട്രോളികളും വീല്‍ചെയറുകളും മാറ്റി അവിടെ പൂക്കളം തീര്‍ത്തത്. ഇതോടെ അത്യാഹിതവിഭാഗത്തില്‍ കാലുകുത്താന്‍ സ്ഥലമില്ലാതായി. മാത്രമല്ല, വാഹനത്തില്‍ നിന്ന് രോഗിയെ പുറത്തിറക്കി കൊണ്ടുപോകാന്‍ വീല്‍ചെയറുകളോ ട്രോളികളോ അടുത്തെങ്ങുമില്ല. പൂക്കളം സംരക്ഷിക്കാന്‍ വേലിയൊരുക്കിയത് ഡ്രിപ് സ്റ്റാന്‍ഡും മുറിവുകെട്ടുന്ന തുണിയുമുപയോഗിച്ചാണ്. അത്യാഹിതവിഭാഗത്തിലും വാര്ഡിലുമെല്ലാം ഡ്രിപ്സ്റ്റാന്ഡ് ഇല്ലാത്തതിനാല്‍ കൂട്ടിരിപ്പുകാര്‍ ഡ്രിപ് കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് മണിക്കൂറുകളോളം നില്‍ക്കുന്നത് നിത്യവുമുള്ള കാഴ്ചയാണ്. അതിനിടയിലാണ് ഉള്ള ഡ്രിപ് സ്റ്റാന്‍ഡ് പൂക്കളത്തിന് വേലിക്കായി മാറ്റിയത്.
മാരകമുറിവുകളുമായത്തെുന്ന രോഗികള്‍ക്ക് മുറിവുവെച്ചുകെട്ടാനുള്ള തുണി ഇല്ളെ ന്ന പരാതിയും നാളുകളായുള്ളതാണ്. അതേസമയം, പൂക്കളത്തിനുചുറ്റും മീറ്റര്‍ കണക്കിന് ഈ തുണി കെട്ടിയാണ് വേലി തീര്‍ത്തത്. പൂക്കളത്തിനും ഓണസദ്യക്കുമെല്ലാം വേണ്ടസ്ഥലം ആശുപത്രിവളപ്പില്‍ തന്നെ ധാരാളമുള്ളപ്പോഴാണ് രോഗികളെ ദുരിതത്തിലാഴ്ത്തി അത്യാഹിതവിഭാഗത്തിലും ഓപറേഷന് തിയറ്ററിലും പൂക്കളം തീര്‍ത്തും ഓണസദ്യ നടത്തിയും ഓണം ആഘോഷിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.