അഴിക്കോടും തൊടുപുഴയിലും സി.പി.എം -ബി.ജെ.പി സംഘര്‍ഷം
text_fieldsതലശ്ശേരി/ തൃശൂര്‍/ കാസര്‍കോട്: കണ്ണൂര്‍ അഴീക്കോടും തൊടുപുഴയിലും സി.പി.എം ^ബി.ജെ.പി സംഘര്‍ഷം. കണ്ണൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കും തൊടുപുഴയില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കാസര്‍കോട്ടും ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട തൃശൂരിലെ വെള്ളിക്കുളങ്ങരയിലെ സമീപ പ്രദേശങ്ങളിലും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. കാസര്‍കോട് ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയില്ല. തൃശൂരിലെ പുതുക്കാട് മണ്ഡലത്തിലും കൊടകര പഞ്ചായത്തിലും ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമാണ്.
അഴീക്കോട്ട് നിരവധി വീടുകളും പാര്‍ട്ടി ഓഫീസുകളും തകര്‍ത്തു. സി.പി.എം ഏരിയാകമ്മിറ്റി ഓഫീസ് കല്ളെറിഞ്ഞ് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. വെട്ടേറ്റ രണ്ട് സി.പി.എം പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് അഴീക്കോട് മണ്ഡലത്തില്‍ വൈകിട്ട് ആറുമണിവരെ എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
തൊടുപുഴയില്‍ കഴിഞ്ഞദിവസം അര്‍ധരാത്രി കാഞ്ഞിരമറ്റം കവലയിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ അഞ്ച് സിപിഎം.പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പരിയാരം മെഡിക്കല്‍ കോളേജിലത്തെി സി.പി.എം പ്രവര്‍ത്തകന്‍ സി നാരായണന്‍്റെ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. തൃശൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ അഭിലാഷിന്‍്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നാലുപേരെപോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.