ഓണക്കാലത്ത് വിലക്കയറ്റം തടയാനായെന്ന് മന്ത്രി അനൂപ് ജേക്കബ്
text_fieldsകൊച്ചി: ഓണക്കാലത്ത് പൊതുവിപണിയില്‍ അരിയുള്‍പ്പെടെ അവശ്യ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനായെന്ന് മന്ത്രി അനൂപ് ജേക്കബ്. റേഷന്‍ കടകളിലൂടെയും സപൈ്ളകോ ഓണച്ചന്തകളിലൂടെയും ഫലപ്രദ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്. പാചകവാത കവിതരണ എജന്‍സികളിലും പൊതുവിപണിയിലും നടത്തിയ റെയ്ഡിലൂടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടഞ്ഞു. 738 റേഷന്‍ കടകളിലും 67 റേഷന്‍ മൊത്തവിതരണ കേന്ദ്രങ്ങളിലും 35 മണ്ണെണ്ണ മൊത്തവിതരണ കേന്ദ്രങ്ങളിലും ഹോട്ടലുകളുള്‍പ്പെടെ രണ്ടായിരത്തി അറുനൂറിലധികം പൊതുവിപണന കേന്ദ്രങ്ങളിലും മിന്നല്‍ പരിശോധന നടത്തിയെന്നും മന്ത്രി പറഞ്ഞു.
അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിലക്കുറവുണ്ടായി. മട്ടയരിയുടെ പരമാവധി ചില്ലറ വില്‍പനവില കിലോക്ക് 27 മുതല്‍ 30 രൂപയായി കുറഞ്ഞു. മൂന്‍ വര്‍ഷത്തേതിനെക്കാള്‍ 15 ശതമാനം കുറവാണിത്. ജയ, മട്ട, കുറുവ ഉള്‍പ്പെടെ എല്ലാത്തരം അരിക്കും 15 ശതമാനം വില കുറഞ്ഞു. പഞ്ചസാരക്ക് മുന്‍ വര്‍ഷത്തെക്കാള്‍ 15 ശതമാനവും വെളിച്ചെണ്ണ ചില്ലറ വില്‍പനവിലയില്‍ 30 ശതമാനവും വിലക്കുറവുണ്ടായി.
സപൈ്ളകോയില്‍ ഓണക്കാലത്ത് 310 കോടിയില്‍ കൂടുതല്‍ വിറ്റുവരവുണ്ടായി. കഴിഞ്ഞവര്‍ഷം ഇത് 268 കോടിയായിരുന്നു. 22,000 ടണ്‍ പഞ്ചസാരയും 12.5 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയുമാണ് ചെലവായത്. 15.19ലക്ഷം സൗജന്യ കിറ്റുകള്‍ ഓണം പ്രമാണിച്ച് ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.