ക്ഷേത്രപരിസരത്തെ അന്യമതസ്ഥരുടെ കച്ചവടം; കുമ്മനം രാജശേഖരന്‍റെ പ്രസ്താവന തീവ്ര ഹിന്ദുത്വ അജണ്ട- പിണറായി
text_fieldsകണ്ണൂര്‍: ക്ഷേത്രപരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ അതാതിടത്തെ ക്ഷേത്രകമ്മിറ്റികള്‍ക്ക് തീരുമാനിക്കാമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍്റ് കുമ്മനം രാജശേഖരന്‍റെ പ്രസ്താവന തീവ്ര ഹിന്ദുത്വ അജണ്ടയുടെ പ്രഖ്യാപനമാണെന്ന് സി.പി.ഐ.എം നേതാവ് പിണറായി വിജയന്‍. കേരളത്തെ വര്‍ഗീയ സംഘര്‍ഷ ഭൂമിയാക്കാനുള്ള ആര്‍.എസ്.എസ് അജണ്ടയാണ് കുമ്മനത്തിന്‍റെ വാക്കുകളിലൂടെ പുറത്തു വന്നതെന്നും അദ്ദേഹം തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ മാസം ആര്‍.എസ്.എസ് തലവന്‍ പങ്കെടുത്ത് നടന്ന കണ്ണൂര്‍ യോഗത്തിന്‍്റെ തീരുമാനമാണോ ഈ പുതിയ നീക്കം എന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദഹേം ആവശ്യപ്പെട്ടു.
പ്രസിദ്ധമായ ആരാധനാലയങ്ങളുടെ പരിസരത്ത് ജാതിമത ഭേദമില്ലാതെ ജനങ്ങള്‍ ജീവിക്കുകയും അധ്വാനിക്കുകയും ചെയ്യന്ന നാടാണ് കേരളം. ആരാധനാലയങ്ങള്‍ക്ക് പുറത്ത് കച്ചവടം നടത്തി ജീവിക്കുന്നവരെ മതം തിരിച്ച് വിലക്കണം എന്ന് ഏതു വര്‍ഗീയ വാദി പറഞ്ഞാലും അംഗീകരിക്കാനാവില്ല. അത് മനുഷ്യന്‍്റെ മൗലികാവകാശത്തിനു നേരെ ഉള്ള വെല്ലുവിളിയാണ്. ശബരിമലയില്‍ പോകുന്നവര്‍ എരുമേലിയില്‍ വാവര്‍ പളളി സന്ദര്‍ശിക്കുന്നതടക്കമുള്ള കേരളത്തിന്‍്റെ പാരമ്പര്യത്തെ തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും പിണറായി ആരോപിച്ചു.
വ്യത്യസ്ത മതസ്ഥര്‍ക്ക് ആരാധനയ്ക്കും വിശ്വാസത്തിനും സ്വാതന്ത്ര്യം ഉണ്ട്. അതുപോലെ തന്നെ പൗരന്‍മാര്‍ക്ക് ജീവിതായോധനത്തിനും അവകാശമുണ്ട്. അതു നിഷേധിച്ച് വര്‍ഗീയ കാര്‍ഡ് ഇറക്കാനും ധ്രുവീകരണം ഉണ്ടാക്കാനും ശ്രമിച്ചാല്‍ മതനിരപേക്ഷ കേരളം ഒറ്റ മനസ്സായി പ്രതികരിക്കും. ഇത്തരം വര്‍ഗീയ നീക്കങ്ങള്‍ നിസ്സംഗമായി കണ്ടു നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഗുരുതരമായ കൃത്യവിലോപമാണ് നടത്തുന്നതെന്നും അദ്ദഹേം കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.