കെജ് രിവാൾ സംസാരിക്കുന്നത് അസഭ്യ ഭാഷയെന്ന് ജെയ്റ്റ് ലി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിയുൾപ്പടെയുള്ളവർക്കെതിരെ വിമർശമുന്നയിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ് ലി രംഗത്ത്. കെജ് രിവാൾ സംസാരിക്കുന്നത് അശ്ലീല ഭാഷയാണെന്ന് അരുൺ ജെയ്റ്റ് ലി പറഞ്ഞു. രാഷ്ട്രീയ സംവാദത്തിൻെറ നിലവാരം താഴ്ത്തുന്ന രീതിയിലാണ് കെജ് രിവാളിൻെറ സംസാരമെന്നും അരുൺ ജെയ്റ്റ് ലി ഫേസ്ബുക്കിൽ പറഞ്ഞു.
കേന്ദ്ര സർക്കാറിലെ ഏതെങ്കിലും ഉദ്യോഗസ്ഥനാണ് ഇത്തരം ഭാഷ ഉപയോഗിച്ചത് എങ്കിൽ രാജ്യം മുഴുവൻ രോഷപ്രകടനം ഉണ്ടാകുമായിരുന്നു. രാഷ്ട്രീയ സംവാദങ്ങൾ തരംതാഴരുത്. ഡൽഹി സർക്കാറിൻെറയും അത് നയിക്കുന്ന പാർട്ടിയുടെ അനുയായികളുടെയും രാഷ്ട്രീയ പ്രസ്താവകൾ മോശം അവസ്ഥയിലെത്തി നിൽക്കുകയാണ്.
ആം ആദ്മി പാർട്ടിയുടെ വിജയം കോൺഗ്രസിനെയും വഴിതെറ്റിച്ചിരിക്കുകയാണ്. അശ്ലീലമായ പ്രസ്താവനകൾ വോട്ടുനേടിത്തരുമെന്ന് കോൺഗ്രസും വിശ്വസിക്കുന്നു. ഉന്നത പദവിയിൽ ഇരിക്കുന്നവർ സംയമനത്തോടെ പ്രവർത്തിക്കണം. ഉന്നത പദവിയിലിരിക്കുന്നവർക്ക് ചേർന്നതല്ല അശ്ലീല പ്രസ്താവനകൾ. കള്ളത്തരം പ്രചരിപ്പിച്ചാൽ സത്യം മൂടിവെക്കാൻ സാധിക്കില്ലെന്നും ജെയ്റ്റ് ലി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.