ഫേസ് ബുക്കില്‍ തെന്നിവീണ ഒരു കഴുതയാണ് താനെന്ന് ചെറിയാൻ ഫിലിപ്പ്
text_fieldsകൊച്ചി: ഫേസ് ബുക്കില്‍ തെന്നിവീണ ഒരു കഴുതയാണ് താനെന്ന് ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെ തന്നെയാണ് ചെറിയാന്‍ ഫിലിപ്പ് ഇക്കാര്യം പറഞ്ഞത്.
ജീവിതത്തില്‍ ആരെയും ഒന്നിനെയും ഭയപ്പെട്ടിട്ടില്ലാത്ത എനിക്കിപ്പോള്‍ ഫേസ്ബുക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയവിഹ്വലതയാണ്.
കഴിഞ്ഞ രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്നതും ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതുമായ നിരവധി പോസ്റ്റുകളും കമന്‍റുകളുമാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം പലതും കുറ്റകരവും നിയമ നടപടിക്കു വിധേയമാക്കാവുന്നതുമാണ് . തുടര്‍ച്ചയായി വേട്ടയാടിയ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മൗനംപാലിച്ചപ്പോള്‍ വേദന തോന്നി. തന്‍റെ മാനത്തിനും വിലയില്ലേ, സുഹൃത്തുക്കളെ ഇത് സൈബര്‍ ഗുണ്ടായിസമല്ലേ? പ്രഖ്യാപിത മനുഷ്യാവകാശ പ്രവര്‍ത്തകരെ ആരെയും കണ്ടില്ല -ചെറിയാന്‍ ഫിലിപ്പ് മറ്റൊരു കുറിപ്പിൽ പറഞ്ഞു.



Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.