കാന്‍സര്‍ രോഗികള്‍ക്ക് ബസ് നിരക്ക് പകുതിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കാന്‍സര്‍ രോഗികള്‍ക്ക് സ്ഥിരം താമസസ്ഥലത്തു നിന്നും മെഡിക്കല്‍ കോളജ്, റീജണല്‍ കാന്‍സര്‍ സെന്‍ററുകള്‍ തുടങ്ങിയ അംഗീകൃത ചികിത്സാ കേന്ദ്രങ്ങളിലേക്കും തിരിച്ചും കെ.എസ്.ആര്‍.റ്റി.സി ബസുകളിൽ നിരക്ക് പകുതിയെന്ന് മുഖ്യമന്ത്രി. ചികിത്സക്ക് പോകുന്ന ദിവസം എല്ലാ ഓര്‍ഡിനറി ബസുകളിലും സിറ്റി ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ്, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍, റിസര്‍വേഷന്‍ ഇല്ലാത്ത ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ എന്നിവയിലാണ് യാത്രാക്കൂലിയില്‍ 50 ശതമാനം സൗജന്യം ലഭിക്കുക. 2012 മുതല്‍ നല്‍കി വരുന്ന സൗജന്യം അറിയാത്തതിനാല്‍ പലര്‍ക്കും ഉത്തരവിന്‍റെ ഗുണഫലം ലഭിക്കാത്ത അവസ്ഥയുണ്ട്. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒാഫീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.