വെള്ളാപ്പള്ളി കോഴയുടെ കണക്ക്് വെളിപ്പെടുത്തണമെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: കൃത്യമായ തെളിവുകളോടെയാണ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കാര്യങ്ങള്‍ പറഞ്ഞതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എസ്.എന്‍ ട്രസ്റ്റിലെ നിയമനങ്ങള്‍ക്കും വിദ്യാര്‍ഥി പ്രവേശനത്തിനും വാങ്ങിയ കോഴയുടെ കണക്ക് വെള്ളാപ്പള്ളി വെളിപ്പെടുത്തണമെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്കും നിശ്ചിത ശതമാനം സംവരണം നല്‍കണം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സംവരണം അട്ടിമറിക്കാനാണ് ആര്.എസ്.എസിന്‍്റെ ശ്രമം.
എസ്.എന്‍.ഡി.പിയും മുസ്ളിം ലീഗും സമ്പന്നരുടെ താല്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്. അതുകൊണ്ടാണ് അവരും സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനു കൂട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സ്വകാര്യമേഖലയിലും പട്ടിക ജാതി- പട്ടിക വര്‍ഗ സംവരണം നടപ്പാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സംവരണവിഷയത്തില്‍ നിലപാടു വ്യക്തമാക്കാനും ബഹുജന പിന്തുണ നേടാനുമായി എല്‍.ഡി.എഫ് ഒക്ടോബര്‍ ഒമ്പതിന് സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളില്‍ ബഹുജന ധര്‍ണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മീറ്റര്‍ റീഡിംഗിലെ അവ്യക്തത പരിഹരിക്കാന്‍ വൈദ്യുതി വകുപ്പ് തയാറാകണം. സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നത് തോട്ടം ഉടമകളുടെ താല്പര്യമാണ്. ബാര്‍ കേസില്‍ വിജിലന്‍സ് ഡയറക്ടറുടെ ശ്രമങ്ങള്‍ സര്‍ക്കാരിന്‍്റെ ആയുസ് നീട്ടാന്‍ വേണ്ടി മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.