താമരചിഹ്നം നിര്‍ബന്ധമില്ല -വി. മുരളീധരന്‍
text_fieldsതിരുവനന്തപുരം: തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥികളെ ബി.ജെ.പിയുടെ ഭാഗമായി മത്സരിപ്പിക്കാനുള്ള ചര്‍ച്ച നടക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. താമരചിഹ്നത്തില്‍ മത്സരിക്കാന്‍ നിര്‍ബന്ധിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, ബ്ളോക്പഞ്ചായത്ത് തുടങ്ങി എല്ലാതലങ്ങളിലുമുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നത്. സാധ്യമായ സ്ഥലത്തെല്ലാം എസ്.എന്‍.ഡി.പിയുടെ സ്ഥാനാര്‍ഥികളെക്കൂടി മത്സരിപ്പിക്കും. എസ്.എന്‍.ഡി.പി സ്ഥാനാര്‍ഥികളെ സ്വതന്ത്രചിഹ്നത്തില്‍ പിന്തുണക്കും. വെള്ളാപ്പള്ളി നടത്തുന്ന രഥയാത്ര എസ്.എന്‍.ഡി.പിയുടേതാണ്. ഇതില്‍ ബി.ജെ.പി പങ്കെടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമായ അവസ്ഥയിലാണ് ബി.ജെ.പി. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും മുഴുവന്‍ സീറ്റിലും പാര്‍ട്ടി മത്സരിക്കും. പുതിയ ജനവിഭാഗങ്ങള്‍ പാര്‍ട്ടിക്കൊപ്പം വരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
സ്ഥാനാര്‍ഥിനിര്‍ണയം അന്ത്യഘട്ടത്തിലാണ്. ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ എന്നിവയിലെ സ്ഥാനാര്‍ഥിപട്ടിക അംഗീകരിക്കാന്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സമിതി ഒക്ടോബര്‍ ഒമ്പതിന് ചേരും. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല മുന്‍ പ്രസിഡന്‍റ് കെ.ബി. രവികുമാര്‍, ആലപ്പുഴ മാമ്പുഴക്കരിയില്‍ വി.എസ്. അച്യുതാനന്ദനൊപ്പം പ്രവര്‍ത്തിച്ച ശങ്കരന്‍െറ മകനും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ബിജോയ് എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നുവെന്നും അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.