തെരുവു നായകളെ കൊല്ലരുതെന്ന ഡി.ജി.പിയുടെ നിലപാട് നിയമപരമല്ല - ചീഫ് വിപ്പ്
text_fieldsകൊച്ചി: തെരുവ് നായകളെ കൊല്ലരുതെന്ന ഡി.ജി.പിയുടെ നിലപാട് നിയമപരമല്ളെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍. മനുഷ്യ സ്നേഹത്തേക്കാള്‍ വലിയ മൃഗ സ്നേഹം പൊലീസിന് വേണ്ട. മേനകഗാന്ധിയുടെ ഉത്തരവ് നടപ്പാക്കേണ്ടവരല്ല കേരളത്തിലെ പൊലീസെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ തെരുവുനായ ആക്രമണത്തിന് ഇരയായവരുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടകാരികളായ തെരുവുനായകളെ കൊല്ലുന്നവര്‍ക്കെതിരെ ഇനി കേസെടുക്കാന്‍ പാടില്ളെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം വര്‍ഗത്തിലുള്ളവര്‍ അപകടത്തില്‍ പെടുമ്പോള്‍ അവരോട് മമത കാണിക്കാതെ തെരുവുനായകളെ അനുകൂലിക്കുന്നവര്‍ വാര്‍ത്തകളില്‍ വരാനാണ് ശ്രമിക്കുന്നത്. മൃഗസ്നേഹം ഫാഷനാകാന്‍ പാടില്ല. മേനക ഗാന്ധി പറഞ്ഞാല്‍ കേസെടുക്കാന്‍ പൊലീസിന് ബാധ്യതയില്ല. ആഭ്യന്തരമന്ത്രിക്ക് തന്‍െറ നിലപാടിനോട് യോജിപ്പാണെന്നും ചീഫ് വിപ്പ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.