സമ്മേളനത്തിലെ വിഭാഗീയത: സി.പി.എം മേപ്പയൂര്‍ ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു
text_fieldsമേപ്പയൂര്‍: കടുത്തവിഭാഗീയതയെ തുടര്‍ന്ന് സി.പി.എം മേപ്പയൂര്‍ ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു. കഴിഞ്ഞ സമ്മേളനത്തില്‍ ഒരുവിഭാഗം നേതാക്കളെ വെട്ടിനിരത്തിയതില്‍ വിഭാഗീയതയുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്.
സമ്മേളനത്തില്‍ പാനലിനെതിരെ മത്സരിച്ച് നിലവിലുള്ള ലോക്കല്‍ കമ്മിറ്റിയംഗങ്ങളെ വെട്ടിനിരത്തി ഒരുവിഭാഗം കമ്മിറ്റി പിടിച്ചെടുത്തിരുന്നു.
ലോക്കല്‍ സമ്മേളനത്തിലെ വിഭാഗീയതയില്‍ പ്രതിഷേധിച്ച് മറുപക്ഷത്തെ അവശേഷിക്കുന്ന ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ പേരാമ്പ്ര ഏരിയാ കമ്മിറ്റിക്ക് രാജിക്കത്ത് നല്‍കി. കമ്മിറ്റിയില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇതത്തേുടര്‍ന്ന് ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നപരിഹാരത്തിന് രംഗത്തിറങ്ങുകയും അന്വേഷണ കമീഷനെ നിയമിക്കുകയുമായിരുന്നു. കമീഷന്‍ റിപ്പോര്‍ട്ടില്‍ ലോക്കല്‍ സമ്മേളനത്തിലും പാര്‍ട്ടിയിലും കടുത്ത വിഭാഗീയതയുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് കെ.ടി. രാജന്‍ സെക്രട്ടറിയായ ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടത്.
ഇരുവിഭാഗങ്ങളിലെയും പ്രമുഖനേതാക്കളെ മാറ്റിനിര്‍ത്തിയാണ് കെ. കുഞ്ഞമ്മദ് എം.എല്‍.എ കണ്‍വീനറായി അഡ്ഹോക് കമ്മിറ്റി വെച്ചത്.
ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞിരാമന്‍, കെ.ടി. രാജന്‍ എന്നിവരും കെ.കെ. രാഘവന്‍, എന്‍.എം. കുഞ്ഞിക്കണ്ണന്‍, എന്‍.എം. ദാമോദരന്‍ എന്നിവരുമാണ് അഡ്ഹോക് കമ്മിറ്റിയിലുള്ളത്. വിഭാഗീയപ്രവര്‍ത്തനം കാരണം ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റിയെ സസ്പെന്‍ഡ് ചെയ്തു. പേരാമ്പ്ര ബ്ളോക് കമ്മിറ്റിയംഗം വി.കെ. പ്രമോദ് സെക്രട്ടറിയായി അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു.
ഈ കമ്മിറ്റിക്ക് ഇതുവരെ ഡി.വൈ.എഫ്.ഐ സമ്മേളനം നടത്താന്‍പോലും കഴിഞ്ഞിട്ടില്ല. കോഴിക്കോട് ജില്ലയില്‍ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള മേപ്പയൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ട ജില്ലാ കമ്മിറ്റി തീരുമാനം അണികളില്‍ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. അടിയന്തര ബ്രാഞ്ച് കമ്മിറ്റികള്‍ വിളിച്ച് തീരുമാനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സി.പി.എമ്മിലെ സംഭവവികാസങ്ങള്‍ പാര്‍ട്ടികളും ശ്രദ്ധയോടെ വീക്ഷിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.