ബീഫ് വിവാദം: അധ്യാപികക്കെതിരെ നടപടിയെടുക്കരുത് -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട തൃശൂര്‍ കേരള വര്‍മ കോളജ് അധ്യാപിക ദീപ നിശാന്തിനെതിരെ നടപടിയെടുക്കരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ വിഷയത്തില്‍ അധ്യാപികയെ ക്രൂശിക്കരുത്. വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അതേസമയം, ബീഫ് ഫെസ്റ്റിവല്‍ ക്രമസമാധാന പ്രശ്നമായി മാറരുതെന്ന് തിരുവനന്തപുരത്ത് ചെന്നിത്തല പറഞ്ഞു. മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന വഴിതടയല്‍ സമരം അവസാപ്പിക്കണം. ക്രമസമാധാനം തകര്‍ന്നാല്‍ പൊലീസിന് ഇടപെടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജിലെ ബീഫ് വിവാദം വിഷയത്തില്‍ ദീപ ടീച്ചര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് ഞാന്‍ കൊച്ചിന്‍ ദേവസ...
Posted by Ramesh Chennithala on Thursday, October 8, 2015

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.