കൃഷ്ണപിള്ള സ്മാരക ആക്രമണക്കേസ്: ഡി.ജി.പിയുടെ സ്വതന്ത്രാന്വേഷണ റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ചു
text_fieldsകൊച്ചി: പി. കൃഷ്ണപിള്ള സ്മാരക ആക്രമണക്കേസ് അന്വേഷണം സംബന്ധിച്ച സ്വതന്ത്രാന്വേഷണ റിപ്പോര്‍ട്ട് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്‍െറ സുതാര്യത സംബന്ധിച്ച് സ്വന്തന്ത്രാന്വേഷണം നടത്തിയാണ് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചത്.
അന്വേഷണം തൃപ്തികരമാണോ തുടരന്വേഷണം വേണമോ എന്നതുള്‍പ്പെടെ വ്യക്തമാക്കി ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കണമെന്ന് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രണ്ട് പ്രതികള്‍ സമര്‍പ്പിച്ച ഹരജി തള്ളവെ നേരത്തേ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഹൈകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം പുനരവലോകനം ചെയ്യാന്‍ ഡി.ജി.പി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഈ സംഘത്തിന്‍െറ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് ഡി.ജി.പി റിപ്പോര്‍ട്ട് ഹൈകോടതിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പരിശോധിച്ച ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് അത് ഡി.ജി.പിക്കുതന്നെ തിരിച്ചുനല്‍കി. കേസുമായി ബന്ധപ്പെട്ട് ഡി.ജി.പിയുടെ അന്വേഷണത്തിനുശേഷം സ്വീകരിച്ച നടപടികള്‍ വിശദമാക്കി ഒരാഴ്ചക്കകം സമര്‍പ്പിക്കാന്‍ തുടര്‍ന്ന് കോടതി ഡി.ജി.പിയോട് നിര്‍ദേശിച്ചു.
പി. കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് ഡി.ജി.പി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചതായി അറിയുന്നു. നേരത്തേ നടത്തിയ അന്വേഷണത്തില്‍ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ഈ നിലപാടറിയിച്ചത്. കേസ് വീണ്ടും ഈമാസം 16ന് പരിഗണിക്കും.
സ്മാരകം തകര്‍ത്ത കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ സി.പി.എം നേതാക്കളായിരുന്ന ലതീഷ് ബി. ചന്ദ്രന്‍, പി. സാബു എന്നിവര്‍ നല്‍കിയ ഹരജിയിലാണ് നേരത്തേ ഡി.ജി.പിയുടെ സ്വതന്ത്രാന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടത്. നേരത്തേ നടത്തിയ അന്വേഷണം കാര്യക്ഷമവും നിഷ്പക്ഷവുമാണോയെന്ന് പരിശോധിക്കാനായിരുന്നു പൊലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശം. നിഷ്പക്ഷവും കാര്യക്ഷമവുമാണെന്ന് പൊലീസിന് മാത്രം തോന്നിയതുകൊണ്ടായില്ളെന്നും പൊതുസമൂഹത്തിനുകൂടി വിശ്വാസം വരേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ നേതൃത്വവുമായി കൂടിയാലോചിക്കാതെ ഡി.ജി.പി സ്വതന്ത്രമായി തീരുമാനമെടുത്ത് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
2013 ഒക്ടോബര്‍ 30ന് അര്‍ധരാത്രിക്കുശേഷമാണ് കൃഷ്ണപിള്ള സ്മാരകത്തിന് തീവെച്ച സംഭവമുണ്ടായത്. സ്മാരകം ആക്രമിച്ചത് സി.പി.എം വിഭാഗീയതയുടെ ഭാഗമായാണെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടത്തെിയത്. തുടര്‍ന്നാണ് സി.പി.എം നേതാക്കള്‍തന്നെ കേസില്‍ പ്രതിയായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.