ജെ.സി ഡാനിയേല്‍ പുരസ്കാരം ഐ.വി ശശിക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ 2014 ലെ ജെ.സി.ഡാനിയല്‍ പുരസ്കാരം സംവിധായകന്‍ ഐ.വി.ശശിക്ക്. നാലു പതിറ്റാണ്ടോളം നീണ്ട ചലച്ചിത്ര പ്രവര്‍ത്തനത്തിലൂടെ മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. എം.ടി.വാസുദേവന്‍ നായര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. നടന്‍ പത്മശ്രീ മധു, പി.വി.ഗംഗാധരന്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി.രാജീവ് നാഥ് എന്നിവരാണ് ജൂറി അംഗങ്ങള്‍.
എ.ബി. രാജീവിന്‍െറ 'കളിയല്ല കല്യാണം' എന്ന സിനിമയുടെ കലാസംവിധായകനായിട്ടായിരുന്നു രംഗപ്രവേശം. ഛായാഗ്രാഹകന്‍, സംവിധാന സഹായി തുടങ്ങി പല മേഖലകളിലും പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ 'ഉല്‍സവം' സംവിധാനം ചെയ്തു. പ്രേംനസീര്‍ നായകനല്ലാത്ത സിനിമ വിജയിക്കില്ളെന്ന അവസ്ഥ നിലനിന്ന കാലത്താണ് കെ.പി. ഉമ്മര്‍, റാണിചന്ദ്ര, ശ്രീവിദ്യ എന്നിവരെകൂട്ടി ഉല്‍സവം ചിത്രീകരിച്ചത്. സാങ്കേതിക വിദ്യയൊന്നും വളര്‍ന്നിട്ടില്ലാത്ത ആ കാലത്ത് ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ നിര്‍മ്മിച്ച ഉല്‍സവം വന്‍ വിജയമത്തോടെ മലയാള സിനിമക്ക് പുതിയ മാനം കൈവന്നു. പിന്നീട് വന്ന അവളുടെ രാവുകള്‍ എന്ന സിനിമ മലയാള ചലച്ചിത്ര ചരിത്രത്തില്‍ പുതുവഴിവെട്ടി. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റവും നടത്തി. ഇതോടൊപ്പം 'അങ്ങാടി' പോലുള്ള സിനിമകളെടുത്ത് രാഷ്ട്രീയ പ്രമേയങ്ങള്‍ക്ക് സിനിമയില്‍ പ്രത്യേക സ്ഥാനം നേടിക്കൊടുത്തു. ഏതാണ്ട് 150ല്‍ പരം ചിത്രങ്ങളാണ് സംവിധാനം അദ്ദേഹം ചെയ്തത്. 1982ല്‍ 'ആരൂഢ' ത്തിന് മികച്ച ചിത്രത്തിനുള്ള നര്‍ഗിസ് ദത്ത് ദേശീയ പുരസ്കാരം നേടി. 1989ല്‍ മൃഗയയിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും 1921, ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നിവക്ക് സംസ്ഥാന അവാര്‍ഡും ലഭിച്ചു.
2013 ഏപ്രില്‍ 19ന് കോഴിക്കോട് വച്ച് നടന്ന "ഉല്‍സവ് 2013" പരിപാടിയില്‍ കമലഹാസനും, മോഹന്‍ലാലും, മമ്മൂട്ടിയും ചേര്‍ന്ന് ഐ.വി. ശശിക്ക് ലൈഫ് ടൈം അച്ചീവ്മെന്‍്റ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്നും ചിത്രകലയില്‍ ഡിപ്ളോമ നേടിയിട്ടുണ്ട്. 1948 മാര്‍ച്ച് 28ന് കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് ജദനനം. ഇരുമ്പനത്ത് വീട്ടില്‍ ഐ.വി. ചന്ദ്രന്‍െറയും ഐ.വി. കൗസല്യയുടെയും മകന്‍. ഭാര്യ: നടി സീമ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.