ശാശ്വതീകാനന്ദയുടെ ദുരൂഹമരണം: തുടരന്വേഷണ സാധ്യത പരിശോധിക്കാന്‍ എറണാകുളം എസ്.പിക്ക് നിര്‍ദേശം
text_fieldsതിരുവനന്തപുരം: ശിവഗിരി മുന്‍മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ചും ആരോപണങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് എറണാകുളം യൂനിറ്റ് എസ്.പി വി.കെ. മധു അന്വേഷിക്കും. പുതിയ വെളിപ്പെടുത്തലുകള്‍ നേരത്തേ നടന്ന അന്വേഷണത്തിന്‍െറ പരിധിയിലുണ്ടായിരുന്നോ, ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്നിവയടക്കം വിശദമായി അന്വേഷിക്കാന്‍ മധുവിന് ക്രൈംബ്രാഞ്ച് മേധാവി എസ്. ആനന്ദകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പുനരന്വേഷണത്തിന് ഇതുവരെ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ളെന്നും ആനന്ദകൃഷ്ണന്‍ വ്യക്തമാക്കി. തുടരന്വേഷണത്തിന്‍െറ സാധ്യത ആരായാന്‍ ആഭ്യന്തരവകുപ്പില്‍നിന്ന് നിര്‍ദേശമുണ്ടായ സാഹചര്യത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്.പിയുടെ റിപ്പോര്‍ട്ട് ലഭ്യമായശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.ശാശ്വതീകാനന്ദയുടെ ദുരൂഹമരണം:

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.