തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ലീഗ്-സി.പി.എം സഖ്യം -പി.കെ. കൃഷ്ണദാസ്
text_fieldsആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള മുന്നണിയുടെ മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസ്^ലീഗ്^സി.പി.എം അവിശുദ്ധ സഖ്യമുണ്ടെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഇതേക്കുറിച്ച് ഈ പാര്‍ട്ടികളുടെ നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയതലത്തില്‍ ഉണ്ടായ മാറ്റത്തിന് അനുബന്ധമായ പരിവര്‍ത്തനം കേരളത്തിലും ഉണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രസ്ക്ളബിന്‍െറ ‘തദ്ദേശം 2015’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.
പരമ്പരാഗത മുന്നണികള്‍ തകരുന്ന കാഴ്ച കാണാം. മലപ്പുറത്ത് കോട്ടക്കലിലും പൊന്നാനിയിലും താനൂരിലും കാസര്‍കോട് ചില ഭാഗങ്ങളിലും അവിശുദ്ധ സഖ്യം നിലനില്‍ക്കുന്നുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.ഐ ശക്തിതെളിയിക്കും. ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന നേതാക്കളെയും സംഘങ്ങളെയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് ഇത്തരം നീക്കങ്ങള്‍. മൂന്നാംശക്തിയെ ആരംഭത്തില്‍ തന്നെ ഉന്മൂലനം ചെയ്യാനാണ് ശ്രമം. അത് നടക്കാന്‍ പോകുന്നില്ല. എസ്.എന്‍.ഡി.പിയും ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ പലര്‍ക്കും വേവലാതിയാണ്.
ഹിന്ദു^മുസ്ലിം ഐക്യം തകര്‍ത്ത് നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസും സി.പി.എമ്മും ശ്രമിക്കുന്നത്. എസ്.എന്‍.ഡി.പി പാര്‍ട്ടി ഉണ്ടാക്കുമ്പോള്‍ അതുമായി സഹകരിക്കുന്നതിനെക്കുറിച്ച് അപ്പോള്‍ ചര്‍ച്ചചെയ്യും. ഈ കൂട്ടുകെട്ടിന്‍െറ അടിത്തറ ഇളക്കുമെന്ന ജി. സുധാകരന്‍െറ വെല്ലുവിളി ദിവാസ്വപ്നം മാത്രമാണ്. അതിനുമുമ്പ് തന്നെ സി.പി.എം തകര്‍ന്നിരിക്കും. വെള്ളാപ്പള്ളിയെ അനാവശ്യമായി വേട്ടയാടുകയാണ്. ശാശ്വതീകാനന്ദ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് വ്യക്തമാക്കിയിട്ടും വിടുന്നില്ല. കേരളത്തില്‍ ഗോവധ നിരോധം ഇല്ലാത്തതിനാല്‍ അതിന്‍െറ പേരില്‍ ബീഫ് ഫെസ്റ്റ് അനാവശ്യമാണ്. ഭക്ഷണം ഏത് കഴിക്കണം എന്നത് ഓരോരുത്തരുടെയും മൗലികാവകാശമാണെന്നും കൃഷ്ണദാസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.