എന്ത് കഴിക്കണമെന്ന് കഴിക്കുന്നവര്‍ക്ക് തീരുമാനിക്കാമെന്ന് വി. മരുളീധരന്‍
text_fieldsതിരുവനന്തപുരം: താന്‍ എന്തുകഴിക്കണമെന്ന് ഒരാള്‍ക്ക് തീരുമാനിക്കാമെന്നും ആരും നിങ്ങളുടെ പാത്രം എടുത്തുമാറ്റി അത് തിന്നരുതെന്ന് പറയി െല്ലന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. ഗോവധ നിയമം കേരളത്തില്‍ നടപ്പില്‍ വരുത്താന്‍ ആഗ്രഹമി െല്ലന്നും മുരളീധരന്‍ പറഞ്ഞു.
ആരെന്ത് കഴിക്കണമെന്നും, എന്ത് വസ്ത്രം ധരിക്കണമെന്നും ബി.ജെ.പി പറഞ്ഞിട്ടില്ല. പശുവിനെ കൊല്ലാന്‍ പാടി െല്ലന്ന നിയമം കേരളത്തിലില്ല. നരേന്ദ്ര മോദി സര്‍ക്കാറിനെ താറടിച്ച് കാണിക്കാനാണ് ബീഫുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരം ഉയര്‍ത്തിക്കാട്ടുന്നത്. ശാശ്വതീകാനന്ദയുടെ മരണം വിവാദമാക്കിയതിന് പിന്നില്‍ സി.പി.എം ഗൂഢാലോചനയുണ്ടെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പി.പി മുകുന്ദനെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യം നേതൃത്വം ഇതുവരെ ആലോചിച്ചിട്ടില്ല. അദ്ദേഹം ഒരു പഞ്ചായത്ത് ഘടകത്തില്‍ പോലും അംഗമല്ല. ഇനി എസ്.എം.എസ് അയച്ച് അംഗത്വം എടുത്തോയെന്ന് തനിക്കറിയി െല്ലന്നും മുരളീധരന്‍ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.