മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍
text_fieldsചെന്നൈ: ഐ.ഐ.ടി മദ്രാസ് കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. അവസാന വര്‍ഷ ബി.ടെക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ കൊല്ലം മുണ്ടയ്ക്കല്‍ ‘രാഗ’ത്തില്‍ രാഹുല്‍ ജി. പ്രസാദാ (21)ണ് മരിച്ചത്. രാവിലെ സ്വന്തം മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. 2012ലാണ് രാഹുല്‍ ഐ.ഐ.ടിയില്‍ പ്രവേശംനേടിയത്.
ഞായറാഴ്ച രാത്രി ഒമ്പത് വരെ രാഹുല്‍ സുഹൃത്തുക്കളോട് സംസാരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ക്ളാസില്‍ പോകാന്‍ സമയമായിട്ടും മുറി തുറക്കാത്തതിനത്തെുടര്‍ന്ന് വിദ്യാര്‍ഥികളും ഹോസ്റ്റല്‍ അധികൃതരും പൊലീസില്‍ അറിയിച്ചു. വാതില്‍ തകര്‍ത്താണ് പൊലീസ് മുറിയില്‍ പ്രവേശിച്ചത്. കാമ്പസിലെ ഗംഗാ ഹോസ്റ്റലിലാണ് രാഹുല്‍ താമസിച്ചിരുന്നത്. അവസാനവര്‍ഷ വിദ്യാര്‍ഥിയായതിനാല്‍ ഒറ്റക്കുള്ള താമസസൗകര്യമാണ് നല്‍കുന്നത്.
മൃതദേഹത്തില്‍ ചില പാടുകളുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ആത്മഹത്യാ കുറിപ്പ് കണ്ടത്തെിയിട്ടില്ല. രാഹുല്‍ ആത്മഹത്യാപ്രവണത മുമ്പൊന്നും കാണിച്ചിട്ടില്ളെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സംഭവമറിഞ്ഞ് കൊല്ലത്തുനിന്ന് ബന്ധുക്കള്‍ ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഐ.ഐ.ടി കാമ്പസില്‍ ഈവര്‍ഷം രണ്ടാമത്തെ വിദ്യാര്‍ഥിയാണ് ആത്മഹത്യ ചെയ്യുന്നത്. ആന്ധ്രയിലെ കടപ്പ ജില്ലയില്‍ നിന്നുള്ള എം.ടെക് വിദ്യാര്‍ഥി സെപ്റ്റംബറില്‍ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.