ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് നല്കാന് സി.പി.എം തയാറല്ലെന്ന് എം.എ. ബേബി
text_fieldsതിരുവനന്തപുരം: ഇല്ലാത്ത വര്‍ഗീയത മുസ്ലിം ലീഗിനുണ്ടെന്ന് സ്ഥാപിക്കാനും മതേതര പാര്‍ട്ടിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനും സി.പി.എം തയാറല്ളെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. സി.പി.എമ്മോ എല്‍.ഡി.എഫോ ലീഗുമായി ഒരിടത്തും കൂട്ടുകെട്ടോ ധാരണയോ ഉണ്ടാക്കുന്നില്ല. അവരോട് മൃദുസമീപനവും ഇല്ല. ലീഗിനെ വിലയിരുത്തുന്നതില്‍ സി.പി.എമ്മിലെ ഒരാള്‍ക്കും ഒരു ആശയക്കുഴപ്പവും ഇല്ളെന്നും കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ‘വോട്ടുകാര്യം -2015’ പരിപാടിയില്‍ ബേബി പറഞ്ഞു.
ഇന്ത്യയില്‍ വര്‍ഗീയതയെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ സംഘ്പരിവാറിനെക്കുറിച്ചാണ് പറയേണ്ടത്. ജീവിതത്തിന്‍െറ എല്ലാ മേഖലയിലേക്കും സംഘ്പരിവാര്‍ കടന്നുവരികയാണ്. അതിനാല്‍ ഇടതുപക്ഷവും സി.പി.എമ്മും വര്‍ഗീയതയെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ സംഘ്പരിവാര്‍ ഉന്നയിക്കുന്ന, ഇന്ത്യയെന്ന ആശയത്തെ തകര്‍ക്കുന്ന അത്യന്തം വിധ്വംസകമായ സമീപനത്തെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. അതിന്‍െറ കൂട്ടത്തില്‍ മുസ്ലിം ലീഗും ഉണ്ടെന്ന് പറഞ്ഞ് ഗൗരവം കുറക്കുക തങ്ങളുടെ ലക്ഷ്യമേയല്ളെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷത്തിന്‍െറ തീവ്രവാദപ്രവര്‍ത്തനവും പ്രശ്നമാണ്. എ.ആര്. റഹ്മാനെതിരെ ഫത്വ പുറപ്പെടുവിച്ചത് ന്യൂനപക്ഷ തീവ്രവാദ നിലപാടെടുക്കുന്ന ചില ആളുകളാണ്. അതില്‍ എസ്.ഡി.പി.ഐയും ഐ.എസ്.എസ് പോലുള്ളവരുമുണ്ട്. ഇങ്ങനെയുള്ള അതിതീവ്രവാദ ന്യൂനപക്ഷ സംഘടനകളോട് ലീഗിനെ കൂട്ടിക്കെട്ടുന്നത് ശരിയല്ല. എന്നുകരുതി മുസ്ലിം ലീഗിന് വര്ഗീയതയില്ളെന്ന് സി.പി.എം പറഞ്ഞിട്ടില്ല. മുസ്ലിം ലീഗ് എന്ന് പേരിട്ടിരിക്കുമ്പോള്തന്നെ ഒരു മതത്തെ ഉപയോഗപ്പെടുത്തി രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയാണെന്ന അര്‍ഥമുണ്ട്. എസ്.ഡി.പി.ഐയുടെ കൂട്ടത്തില്‍ ലീഗിനെ പറയാതിരിക്കുന്നത് അവരോട് കാണിക്കുന്ന സൗജന്യമല്ളെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിന്‍െറ പേരില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദപ്രസ്ഥാനങ്ങള്ക്കെതിരെ ഉറച്ചനിലപാട് സ്വീകരിക്കുന്നുണ്ടോയെന്നാണ് ലീഗിനോട് സി.പി.എം ചോദിക്കുന്നത്. പകല്‍ ലീഗും രാത്രി എസ്.ഡി.പി.ഐയും ആയി പ്രവര്‍ത്തിക്കുന്ന ചിലരുണ്ട്. മതേതരനിലപാട് പൂര്‍ണമായി പിന്തുടരാത്തിടത്തോളം സംഘ്പരിവാറിനെതിരെ ദേശീയതലത്തില്‍ സാധ്യമാവുന്ന വിശാലകൂട്ടുകെട്ടില് ലീഗിനെ സഹകരിപ്പിക്കുന്നത് ആലോചിക്കാന്‍ ഒരു സാധ്യതയുമില്ല :ബേബി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.