മാറ്റിയത് രാഷ്ട്രീയക്കാരുടെ പിന്നാലെ പോകാതിരുന്നതുകൊണ്ട് -ജേക്കബ് തോമസ്
text_fieldsകൊച്ചി: രാഷ്ട്രീയ-ഭരണനേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും ഡി.ജി.പി ജേക്കബ് തോമസ്. രാഷ്ട്രീയക്കാരുടെ പിന്നാലെ പോകാതിരുന്നതുകൊണ്ടാണ് വിജിലന്‍സില്‍നിന്ന് മാറ്റിയതെന്ന് തുറന്നുപറഞ്ഞ ജേക്കബ് തോമസ്, സര്‍വിസില്‍ ആത്മാര്‍ഥത കാണിക്കുന്ന സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥന് സ്ഥാനമാറ്റമാണ് ഫലമെന്നും വ്യക്തമാക്കി. എറണാകുളം മുളന്തുരുത്തി വെട്ടിക്കലില്‍ മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ് സംഘടിപ്പിച്ച ‘ലൂമിന’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് ജേക്കബ് തോമസിനോട് വിശദീകരണം തേടാന്‍ ബുധനാഴ്ച മന്ത്രിസഭാ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണം.
രാഷ്ട്രീയക്കാരുടെ പിന്നാലെപോകില്ളെന്ന് നേരത്തേ തീരുമാനിച്ചതാണ്. ഇതിനെതിരായി പ്രവര്‍ത്തിച്ചാല്‍ ധാര്‍മികതക്ക് വിരുദ്ധമാകും.ഭരണത്തില്‍ സുതാര്യത ഉറപ്പുവരുത്താനാണ് വിജിലന്‍സ് കേരള പദ്ധതി ആവിഷ്കരിച്ചത്. എന്നാല്‍, എട്ട് ജില്ലകളില്‍ പ്രാഥമികമായി നടപ്പാക്കിയ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ആയില്ല. 200 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കണ്ടത്തെിയ ലോട്ടറി ഡയറക്ടര്‍ സുരേഷ് കുമാറിനെ സ്ഥലം മാറ്റിയത് എന്തിനാണെന്ന് ആലോചിക്കണം. അന്നത്തെ റെയ്ഡുകൊണ്ട് ഗുണമുണ്ടായതായും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.
വിശദീകരണം നല്‍കാന്‍ നോട്ടീസ്
തിരുവനന്തപുരം: മാധ്യമങ്ങളുമായി സംസാരിച്ചതിന് വിശദീകരണം ആവശ്യപ്പെട്ട് പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ജേക്കബ് തോമസിന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. 15 ദിവസത്തിനകം വിശദീകരണം നല്‍കണം. സര്‍ക്കാറിനെതിരെ പ്രതികരിച്ചു, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ പരാമര്‍ശം നടത്തി, മാധ്യമങ്ങളോട് സംസാരിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയില്ല തുടങ്ങിയവയാണ് നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ബുധനാഴ്ചത്തെ മന്ത്രിസഭാതീരുമാനപ്രകാരമാണ് ചീഫ് സെക്രട്ടറി ജിജി തോംസണിന്‍െറ നടപടി. വ്യാഴാഴ്ച അവധിയായതിനാല്‍ ജേക്കബ് തോമസ് നോട്ടീസ് കൈപ്പറ്റിയിട്ടില്ല. തിങ്കളാഴ്ചയേ കൈപ്പറ്റാനിടയുള്ളൂ. മന്ത്രിസഭായോഗത്തില്‍ ജേക്കബ് തോമസിനെതിരെ മന്ത്രിമാര്‍ രൂക്ഷവിമര്‍ശമുന്നയിച്ചിരുന്നു.
ഫയര്‍ഫോഴ്സ് മേധാവിയായിരിക്കെ ബഹുനിലമന്ദിരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൈക്കൊണ്ട നടപടികളാണ് വിവാദമായത്. സര്‍ക്കാറിന്‍െറ അതൃപ്തിക്ക് പാത്രമായ അദ്ദേഹത്തെ ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റുകയും പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായി നിയമിക്കുകയുമായിരുന്നു. മാറ്റത്തില്‍ പ്രതിഷേധിച്ച് അവധിയിലായിരുന്ന അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ മാധ്യമങ്ങളോട് സംസാരിച്ചതിന്‍െറ പേരിലാണ് വിശദീകരണം ചോദിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.