കുഡ് ലു ബാങ്ക് കവര്‍ച്ച: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
text_fieldsകാസര്‍കോട്: കുഡ്ലു സര്‍വിസ് സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ മുഖ്യപ്രതികളായ രണ്ടുപേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 7.905 കി.ഗ്രാം സ്വര്‍ണവും അഞ്ചേകാല്‍ ലക്ഷം രൂപയും കവര്‍ച്ചാ മുതല്‍ ഉപയോഗിച്ചു വാങ്ങിയ ഫോര്‍ഡ് കാറും പൊലീസ് കണ്ടെടുത്തു. കാസര്‍കോട് ചൗക്കി സ്വദേശി മുജീബ് (28), എറണാകുളം പള്ളുരുത്തി സ്വദേശി ജോമോന് എന്ന ഫെനിക്സ് നെറ്റോ (30) എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഒരാള്‍ കൂടിയാണ് പിടിയിലാവാനുള്ളത്. ഇയാളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായും വിവരമുണ്ട്. ശനിയാഴ്ച ഉച്ച 2.30ന് ചെര്‍ക്കള-മുള്ളേരിയ റൂട്ടില്‍ ബസ് യാത്രക്കിടെയാണ് മുജീബ് അന്വേഷണ സംഘത്തിന്‍െറ പിടിയിലായത്. മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് കര്‍ണാടക വീരാജ്പേട്ടയില്‍ വീട് വാടകക്കെടുത്ത് ജോമോനോടൊപ്പം ആഡംബര ജീവിതം നയിച്ചുവരുകയായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്. മുജീബും ജോമോനും ചേര്‍ന്ന് വീരാജ്പേട്ടയില്‍ സ്ഥലം വാങ്ങുന്നതിന് നാലു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
മുജീബിനെയും കൂട്ടി വീരാജ്പേട്ടയിലെ വാടകവീട്ടിലത്തെിയ അന്വേഷണസംഘം ഇവിടെ ഒളിപ്പിച്ചുവെച്ച ഏഴരകിലോ സ്വര്‍ണവും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെ.എ 12 എന്‍ 4618 നമ്പര്‍ ഫോര്‍ഡ് കാറും കസ്റ്റഡിയിലെടുത്തു. എന്നാല്‍, കൂട്ടാളിയായ ജോമോനെ ഇവിടെ നിന്നും കണ്ടത്തൊനായില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മലേറിയ ബാധിച്ച ജോമോന് കോയമ്പത്തൂര്‍ ഉദുമല്പേട്ടിലെ ശിവകനി ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം പൊലീസിനു ലഭിച്ചു. എസ്.ഐ പി.വി. രാജന്‍െറ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിലെ ആശുപത്രിയിലത്തെി ജോമോനെ കസ്റ്റഡിയിലെടുത്ത് ഞായറാഴ്ച പുലര്‍ച്ചെ കാസര്കോട്ടത്തെിക്കുകയായിരുന്നു. ജോമോന്‍െറ പക്കല്‍ നിന്നും 239 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. തിരുപ്പൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഏഴരലക്ഷത്തോളം രൂപയുടെ സ്വര്‍ണം പണയം വെച്ചതായി ജോമോന് പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കി. അടുത്ത ദിവസംതന്നെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കവര്‍ച്ച ചെയ്യപ്പെട്ട മുഴുവന്‍ സ്വര്‍ണവും കണ്ടത്തൊനാകുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് അറിയിച്ചു. കേസില്‍ മുഖ്യ ആസൂത്രകന്‍ കല്ലങ്കൈ ഷെരീഫ് ഉള്‍പ്പെടെയുള്ള ആറുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സെപ്റ്റംബര്‍ ഏഴിന് ഉച്ച രണ്ടിനാണ് കാസര്‍കോട്-മംഗളൂരു ദേശീയപാതയോരത്ത് ഏരിയാലിലെ കുഡ്ലു സര്‍വിസ് സഹകരണ ബാങ്കില്‍ കവര്‍ച്ച നടന്നത്. സ്ത്രീ ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി 17.684 കിലോ സ്വര്‍ണവും 12.5 ലക്ഷം രൂപയുമാണ് മുഖംമൂടി സംഘം കവര്‍ന്നത്. ഷെരീഫ് ഉള്‍പ്പെടെ കേസിലെ ആറ് പ്രതികളെ സെപ്റ്റംബര്‍ 16നകം അറസ്റ്റ് ചെയ്തിരുന്നു. ഷെരീഫിന്‍െറ ബന്തിയോട്ടെ വീട്ടുപറമ്പിലെ തെങ്ങിന് ചുവട്ടില്‍ കുഴിച്ചിട്ട നിലയില്‍ ഏഴരകിലോ സ്വര്‍ണവും പിടികൂടിയിരുന്നു. കേസില്‍ ഗോവയില്‍ നിന്നും അറസ്റ്റിലായ മറ്റൊരു പ്രതി കരീമില്‍ നിന്നും 390 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. ഇതോടെ കവര്‍ച്ച ചെയ്യപ്പെട്ട 17.684 കി.ഗ്രാം സ്വര്‍ണത്തില്‍ 15.424 കി.ഗ്രാം സ്വര്‍ണമാണ് അന്വേഷണ സംഘം വീണ്ടെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.