ചെന്നിത്തലയുടെ പ്രസ്താവന ആര്‍.എസ്.എസ്-കോണ്‍ഗ്രസ് രഹസ്യ ബന്ധത്തിന് തെളിവ്: കോടിയേരി
text_fieldsതൃശൂര്‍: ഇടതുപക്ഷമാണ് ശത്രുവെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ആര്‍.എസ്.എസുമായി നടത്തുന്ന ഒളിച്ചു കളിയുടെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പരാജയ ഭീതിപൂണ്ട കോണ്‍ഗ്രസ് ആര്‍.എസ്.എസും ബി.ജെ.പിയുമായി രഹസ്യബന്ധം ഉണ്ടാക്കിയതിന് വ്യക്തമായ തെളിവാണിത്. ജാതി^മത വര്‍ഗീയ കൂട്ടുകെട്ടിനെതിരെ 87ലെ വിധിയെഴുത്ത് ഇക്കുറി ആവര്‍ത്തിക്കുമെന്നും കോടിയേരി പറഞ്ഞു. തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.എസ്.എസിനോട് കോണ്‍ഗ്രസിന് എക്കാലത്തും മൃദുസമീപനമാണ്. കേരളത്തിലെ 30 ശതമാനം സീറ്റുകളില്‍ ബിജെപി മത്സരിക്കുന്നില്ല. കാസര്‍കോട് ജില്ലയിലെ പുത്തിഗെ, ബേദകം, പത്തനംതിട്ട ജില്ലയിലെ പത്ത് പഞ്ചായത്തുകള്‍, തിരുവനന്തപുരത്ത് പത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ ആര്‍.എസ്.എസ്^ബി.ജെ.പി കൂട്ടുകെട്ടുമായി ചേര്‍ന്ന് പരസ്പരം വോട്ട് കൈമാറാനാണ് കോണ്‍ഗ്രസിന്‍റെ പരിപാടി. ആര്‍.എസ്.എസിന്‍റെ വിശാല ഹിന്ദു ഐക്യമെന്ന വാദത്തിനെതിരെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായരുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും ഈ നിലപാട് എസ്.എന്‍.ഡി.പിയും സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.