അക്രമകാരികളായ തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ജനങ്ങളുടെ ജീവനു ഭീഷണിയാവുന്ന പേവിഷമുള്ളതും ആക്രമണകാരികളുമായ തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതി. ഇത്തരം ലക്ഷണങ്ങളില്ലാത്ത നായകളെ വാക്സിന്‍ കുത്തിവെക്കുകയോ സംരക്ഷണ കേന്ദ്രങ്ങളിലാക്കുകയോ ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേരളത്തില്‍ തെരുവുനായകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനോടു യോജിപ്പില്ളെ ന്നും കോടതി വ്യക്തമാക്കി. അതേസമയം തെരുവുനായകളെ കൊല്ലാന്‍ തദ്ദേശ ഭരണസ്ഥാപനങ്ങളെ അനുവദിച്ച പഞ്ചായത്ത് ഓംബുഡ്സ്മാന്‍െറ ഉത്തരവ് ശരിവെച്ച ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.
ഹൈകോടതി ഉത്തരവ് പ്രകാരം കേരളത്തില്‍ തെരുവുനായകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അനുപം ത്രിപാഠിയെന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തില്‍ ജൂലൈ പത്തുമുതല്‍ ഒക്ടോബര്‍ പത്തു വരെയുള്ള കാലയളവില്‍ രണ്ടേകാല്‍ ലക്ഷം തെരുവുനായകളെ കൊന്നതായി ഹരജിക്കാന്‍ ആരോപിച്ചിരുന്നു. കൂടുതല്‍ നായകളെ കൊല്ലുന്നത് തടയണമെന്നായിരുന്നു ഹരജിക്കാരന്‍െറ ആവശ്യം. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള 1960ലെ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ ചട്ടങ്ങള്‍ കൃത്യമായ പാലിക്കാത്തതാണ് നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
തെരുവുനായകള്‍ ഏതൊക്കെയാണെന്ന് സംബന്ധിച്ച് വ്യക്തമായ നിര്‍വചനം ഇല്ളെന്നും കോടതി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിനെ കേസില്‍ കക്ഷി ചേര്‍ത്ത കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന്മേല്‍ നവംബര്‍ 18 ന് വാദം കേള്‍ക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.