ബിജെപിയുടെ വർഗ്ഗീയ ഫാസിസ്റ്റ് അജണ്ട മതേതരകേരളം പുച്ഛിച്ച് തള്ളും -മുഖ്യമന്ത്രി
text_fieldsതാമരശേരി: ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പിൽ ബിജെപിയുടെ വർഗ്ഗീയ ഫാസിസ്റ്റ് അജണ്ട മതേതരകേരളം പുഛിച്ച് തള്ളുമെന്ന് മുഖ്യമന്ത്രി. സാഹോദര്യത്തിലും മതസൗഹാർദ്ദത്തിലും കഴിയുന്ന കേരളജനതയിൽ വിഭാഗീയത സൃഷ്ടിച്ച് അക്കൗണ്ട് തുറക്കാമെന്ന മോഹം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ഭരണ അനുകൂല നിലപാടാണ് ദൃശ്യമായത്. ആസന്നമായ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇതേ വികാരം തന്നെയാണ് നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിയുടെ ഫാസിസ്റ്റ് നയങ്ങളോട് വിട്ടുവീഴ്ചയില്ലാതെ പോരാടിയ ചരിത്രമാണ് കോൺഗ്രസിനുള്ളത്. അന്ധമായ കോൺഗ്രസ് വിരോധത്തിെൻറപേരിൽ ബി.ജെ.പിയെ പിന്തുണച്ച പാരമ്പര്യമാണ് സി.പി.എമ്മിനും ഇടതുപക്ഷ പാർട്ടികൾക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.