ഉമ്മന്‍ചാണ്ടിയുടെ കരണത്ത് അടിക്കാനുള്ള അവസരമാണെന്ന് വി.എസ്
text_fieldsഹരിപ്പാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വലത് കരണത്ത് അടിക്കാനുള്ള അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഉമ്മന്‍ചാണ്ടിയുടെ ഇടത് കരണത്തിന് കോടതികളും തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യത്തിന് കൊടുത്തിട്ടുണ്ടെന്നും വി.എസ് പറഞ്ഞു. എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി ഭരണത്തിലേറുമ്പോള്‍ അരിക്ക് 14 രൂപയായിരുന്നു വില. ഇന്നിപ്പോള്‍ 40ഉം 42ഉം രൂപയായി. ഉഴുന്നിനും പരിപ്പിനുമെല്ലാം വില കുതിച്ചുകയറുന്നു. വിലക്കയറ്റത്താല്‍ ജനം നട്ടം തിരിയുമ്പോള്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തി പണമുണ്ടാക്കുന്നു. സരിത നായര്‍ നാട്ടുകാരെ കറക്കിയുണ്ടാക്കിയതിന്റെ പകുതിപ്പണം ഉമ്മന്‍ചാണ്ടി വാങ്ങിയെടുത്തു. ഗണ്മാന് സലിംരാജും കണ്ടമാനം തട്ടിപ്പു നടത്തി. അരുവിക്കരയില്‍ പയറ്റിയ തന്ത്രം പ്രയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ തോല്‍പ്പിക്കാമെന്നാണ് ഉമ്മന്‍ചാണ്ടി-------------------------- -^നടേശൻ^ -ബി.ജെ.പി കൂട്ടുകെട്ട് പ്രതീക്ഷിക്കുന്നത്. അങ്ങനെ മനപായസം ഉണ്ണുന്നവര്‍ക്ക് വിഷമിക്കേണ്ടി വരുമെന്നും -വി.എസ് പറഞ്ഞു. -----
അനധ്യാപക നിയമനത്തിലൂടെയും വിദ്യാര്‍ഥി പ്രവേശനത്തിലൂടെയും വെള്ളാപ്പള്ളി നടേശന് കോടികൾ കൈക്കലാക്കി. അഴിമതിക്ക് മറയിടാനായി ജാഥ നയിക്കാനാണ് വെള്ളാപ്പള്ളിയുടെ പുറപ്പാട്. എന്തൊക്കെ ചെയ്താലും വെള്ളാപ്പള്ളിയുടെ ആര്.എസ്.എസ് രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും വി.എസ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.