കേരള ഹൗസിലെ റെയ്ഡിൽ തെറ്റില്ലെന്ന് വി. മുരളീധരൻ
text_fieldsന്യൂഡൽഹി: കേരള ഹൗസിൽ ബീഫ് വിളമ്പിയെന്ന പരാതിയിൽ ഡൽഹി പൊലീസ് നടത്തിയ റെയ്ഡ് നിയമപരമായി തെറ്റില്ലെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ. വിഷയത്തിൽ വസ്തുതകൾ മനസിലാക്കാതെ മുഖ്യന്ത്രി ഉമ്മൻചാണ്ടി നടത്തിയ പ്രതികരണം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി പൊലീസ് കേരള ഹൗസിന്‍റെ അടുക്കളയിൽ വരെ കയറി പരിശോധന നടത്തിയെന്ന വാർത്ത വാസ്തവ വിരുദ്ധമാണ്. എന്നാൽ, ഡൽഹി സർക്കാരിന്‍റെ ഭരണപരിധിയിലുള്ള സ്ഥാപനത്തിൽ പരിശോധന നടത്താൻ പൊലീസിന് നിയമപരമായി എല്ലാ അധികാരവുമുണ്ട്. ഡൽഹിയിലെ കേരള ഹൗസിൽ പാലിക്കേണ്ടത് ആ സംസ്ഥാനത്തെ നിയമമാണ്. അവിടെയുള്ള സംസ്ഥാന ഭവനുകൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രത്യേക അധികാരങ്ങളില്ല. നിലവിൽ ഡൽഹിയിൽ ഗോവധം നിരോധിച്ചിട്ടുണ്ടെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.