Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2015 10:36 PM IST Updated On
date_range 28 Oct 2015 10:36 PM ISTപശു ഇറച്ചിയും തിന്നാനുള്ള സ്വാതന്ത്ര്യം വേണമെന്ന് വി.ടി ബൽറാം
text_fieldsbookmark_border
കോഴിക്കോട്: കേരള ഹൗസിലെ ബീഫ് റെയ്ഡിനെതിരെ ഫേസ്ബുക് പോസ്റ്റുമായി കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം. പോത്തിറച്ചി മാത്രമല്ല, പശു ഇറച്ചിയും തിന്നാനുള്ള സ്വാതന്ത്ര്യം ഏതൊരു ഇന്ത്യാക്കാരനും ഉണ്ടാകണമെന്ന് ബൽറാം ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു, അതുപോലെ താൽപര്യമില്ലാത്തവർക്ക് മാംസം വേണ്ടെന്ന് െവക്കാനും സ്വാതന്ത്ര്യം ഉണ്ടാവണമെന്നും അദ്ദേഹം പറയുന്നു. വിശ്വാസപരമായ കാരണങ്ങളാലാണ് പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചിട്ടുള്ളതെങ്കിൽ അവ അടിയന്തിരമായി എടുത്തുകളയണമെന്നും ബൽറാം ആവശ്യപ്പെടുന്നു.
ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചർച്ചകളിലെല്ലാം "നിഷ്പക്ഷമതി"കളുടെ ഭാഗത്തു നിന്ന് ആത്യന്തികമായി ഉയർന്നുവരുന്ന ഒത്തുതീർപ്പ്...
Posted by VT Balram on Wednesday, October 28, 2015

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story