തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്തണം -കോടിയേരി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒക്ടോബറില്‍ നടത്താതെ മാറ്റി വച്ചാല്‍ നവംബര്‍ ശബരിമല തീര്‍ഥാടന കാലമാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും മാറ്റിവെക്കാം. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പെരുമാറ്റ ചട്ടം നാളെ തന്നെ നിലവില്‍ വരണമെന്നും കോടിയേരി പറഞ്ഞു.
തദ്ദേശ ഭരണസ്ഥാപനങ്ങളുടെ കാലാവധി കഴിഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് ഭരണം കൊണ്ടുവരുന്നത് തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാനുള്ള ശ്രമത്തിന്‍്റെ ഭാഗമായാണ്. അഡ്മിനിസ്ട്രേറ്റര്‍ ഭരണംകൊണ്ടുവന്ന് ഇടതുപക്ഷ ഭരണമുള്ള പഞ്ചായത്തുകള്‍കൂടി പിടിക്കാനുള്ള യുഡിഎഫ് ശ്രമമാണിതിനുപിന്നില്‍. നിയമിക്കാനുള്ള അഡ്മിനിസ്ട്രേറ്റര്‍മാരുടെ ലിസ്റ്റ് തയാറാക്കി വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാളെ നടക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തേു. ഹൈകോടതി നിര്‍ദേശം പാലിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടിയേരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.