ശ്രീനാരായണ ഗുരുവിനെ തെറ്റിദ്ധാരണജനകമായി ചിത്രീകരിച്ചത് തെറ്റ് -വി.എസ്
text_fieldsതിരുവനന്തപുരം: കണ്ണൂരില്‍ ബാലസംഘം സംഘടിപ്പിച്ച ഘോഷയാത്രയില്‍ ശ്രീനാരാണ ഗുരുവിനെ തെറ്റിദ്ധാരണജനകമായി ചിത്രീകരിച്ച നടപടി തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ഘോഷയാത്രയില്‍ ശ്രീനാരായണീയരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലെ നിശ്ചലദൃശ്യം അവതരിപ്പിച്ചത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആര്.എസ്.എസ്- സംഘ്പരിവാര്‍ ശക്തികള്‍ യഥാര്‍ഥ ശ്രീനാരായണ ദര്‍ശനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്‍െറയും എസ്.എന്‍.ഡി.പിയിലെ വരേണ്യവര്‍ഗം അതിനു കൂട്ടുനില്ക്കുന്നതിന്െറയും പ്രതീകാത്മകമായ അവതരണമാണ് നടത്തിയത്. അതിനെ ആ അര്‍ഥത്തില്‍ കാണേണ്ടതായിരുന്നു. തലശ്ശേരിയില്‍ ശ്രീനാരായണ ഗുരുവിന്‍െറ പ്രതിമയുടെ കൈ വെട്ടിമാറ്റുകയും പ്രതിമ തകര്‍ക്കുകയും ചെയ്ത ആര്.എസ്.എസ് -ബി.ജെ.പി അക്രമി സംഘത്തിന്‍െറ കിരാത നടപടി മറച്ചുവെക്കാനാണ് ശ്രീനാരായണ ഗുരുവിനെ സി.പി.എം അധിക്ഷേപിച്ചിരിക്കുന്നു എന്ന തരത്തില്‍ കുപ്രചാരണം നടത്തുന്നത്. ഗുരുവിന്‍െറ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരളീയ സമൂഹത്തെ മുന്നോട്ട് നയിക്കുകയും പിന്നാക്ക- അധികൃത വിഭാഗങ്ങള്‍ക്ക് നിലപാടുതറ ഒരുക്കിക്കൊടുക്കയും ചെയ്തത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അങ്ങനെയുള്ള സി.പി.എം ഗുരുവിനെ അധിക്ഷേപിക്കുന്നു എന്ന തരത്തില്‍ പ്രചാരവേല നടത്തുന്നത് ദുഷ്ടലാക്കോടെയാണെന്നും വി.എസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.