ഗുരുവിനെ അപമാനിച്ചിട്ടില്ല -കോടിയേരി
text_fieldsകണ്ണൂര്‍: സി.പി.എം നടത്തിയ ഓണാഘോഷ പരിപാടിയില്‍ ശ്രീനാരായണഗുരുവിനെ അപമാനിച്ചുവെന്ന ആരോപണം തെറ്റാണെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നങ്ങാറത്തുപീടികയില്‍ ഗുരുപ്രതിമ തകര്‍ത്തത് മറച്ചുവെക്കാനാണ് ആര്‍.എസ്.എസിന്‍െറ ശ്രമമെന്നും കോടിയേരി പറഞ്ഞു.
ബാലസംഘം നടത്തിയ ഘോഷയാത്രകളില്‍ ശ്രീനാരായണ ഗുരുവിനെ ആക്ഷേപിച്ചുള്ള ഒരു ദൃശ്യവും ഉണ്ടായിരുന്നില്ളെന്നും ഇതു സംബന്ധിച്ച് നവാധ്യമങ്ങളിലൂടെ നുണപ്രചരണം നടത്തുകയാണെന്നും ആരോപിച്ചുകൊണ്ട് സി.പി.എം ജില്ലാകമ്മിറ്റിയും രംഗത്തത്തെിയിട്ടുണ്ട്.
ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചതായി കാണിക്കുന്ന ച്രിത്രമാണ് വിവാദമായത്. മഞ്ഞ വസ്ത്രം ധരിച്ച ഗുരുവിനെ കാവിയുടുത്ത രണ്ടുപേര്‍ ചേര്‍ന്ന് കുരിശില്‍ തറക്കുന്നതാണ് ദൃശ്യം. ഒരുജാതി ഒരുമതം ഒരുദൈവം എന്നത് വെട്ടി പലജാതി പലമതം പലദൈവം എന്നാക്കി മാറ്റിയിട്ടുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.