Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീനാരായണ ഗുരുവിനെ...

ശ്രീനാരായണ ഗുരുവിനെ തെറ്റിദ്ധാരണജനകമായി ചിത്രീകരിച്ചത് തെറ്റ് -വി.എസ്

text_fields
bookmark_border
ശ്രീനാരായണ ഗുരുവിനെ തെറ്റിദ്ധാരണജനകമായി ചിത്രീകരിച്ചത് തെറ്റ് -വി.എസ്
cancel

തിരുവനന്തപുരം: കണ്ണൂരില്‍ ബാലസംഘം സംഘടിപ്പിച്ച ഘോഷയാത്രയില്‍ ശ്രീനാരാണ ഗുരുവിനെ  തെറ്റിദ്ധാരണജനകമായി ചിത്രീകരിച്ച നടപടി തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഘോഷയാത്രയില്‍ ശ്രീനാരായണീയരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലെ നിശ്ചലദൃശ്യം അവതരിപ്പിച്ചത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ്- സംഘ്പരിവാര്‍ ശക്തികള്‍ യഥാര്‍ഥ ശ്രീനാരായണ ദര്‍ശനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്‍െറയും എസ്.എന്‍.ഡി.പിയിലെ വരേണ്യവര്‍ഗം അതിനു കൂട്ടുനില്‍ക്കുന്നതിന്‍െറയും പ്രതീകാത്മകമായ അവതരണമാണ് നടത്തിയത്. അതിനെ ആ അര്‍ഥത്തില്‍ കാണേണ്ടതായിരുന്നു. തലശ്ശേരിയില്‍ ശ്രീനാരായണ ഗുരുവിന്‍െറ പ്രതിമയുടെ കൈ വെട്ടിമാറ്റുകയും പ്രതിമ തകര്‍ക്കുകയും ചെയ്ത ആര്‍.എസ്.എസ് -ബി.ജെ.പി അക്രമി സംഘത്തിന്‍െറ കിരാത നടപടി മറച്ചുവെക്കാനാണ് ശ്രീനാരായണ ഗുരുവിനെ സി.പി.എം അധിക്ഷേപിച്ചിരിക്കുന്നു എന്ന തരത്തില്‍ കുപ്രചാരണം നടത്തുന്നത്. ഗുരുവിന്‍െറ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരളീയ സമൂഹത്തെ മുന്നോട്ട് നയിക്കുകയും പിന്നാക്ക- അധികൃത വിഭാഗങ്ങള്‍ക്ക് നിലപാടുതറ ഒരുക്കിക്കൊടുക്കയും ചെയ്തത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അങ്ങനെയുള്ള സി.പി.എം ഗുരുവിനെ അധിക്ഷേപിക്കുന്നു എന്ന തരത്തില്‍ പ്രചാരവേല നടത്തുന്നത് ദുഷ്ടലാക്കോടെയാണെന്നും വി.എസ് പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story