Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറ്റകുറ്റപ്പണി:...

അറ്റകുറ്റപ്പണി: ട്രെയിനുകള്‍ റദ്ദാക്കി

text_fields
bookmark_border
അറ്റകുറ്റപ്പണി: ട്രെയിനുകള്‍ റദ്ദാക്കി
cancel

തിരുവനന്തപുരം: നോര്‍ത്തേണ്‍ റെയില്‍വേക്ക് കീഴിലുള്ള പല്‍വലില്‍ ട്രാക്, സിഗ്നല്‍ എന്നിവയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും ഒരു ട്രെയിനിന്‍െറ സമയം പുനക്രമീകരിക്കുകയും ചെയ്തതായി റെയില്‍വേ അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ ഒന്നിന് പുറപ്പെടേണ്ട തിരുവനന്തപുരം ^ നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (നമ്പര്‍: 22655), ബുധനാഴ്ച രാവിലെ 9.20ന് പുറപ്പെടേണ്ട കൊച്ചുവേളി ^ അമൃത്സര്‍ എക്സ്പ്രസ് (നമ്പര്‍: 12483) എന്നിവയാണ് റദ്ദാക്കിയത്. തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് ചൊവ്വാഴ്ച വൈകീട്ട് 4.15ന് പുറപ്പെടേണ്ട രാജധാനി നിസാമുദ്ദീന്‍ എക്സ്പ്രസ് (12431) രാത്രി 9.30നാണ് യാത്ര ആരംഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story