മൂന്നാറിലെ ബോണസ് പ്രശ്നം: തോട്ടം തൊഴിലാളി പ്രക്ഷോഭം നാലാം ദിവസത്തിലേക്ക്
text_fieldsമൂന്നാര്‍: കണ്ണന്‍ദേവന്‍ കമ്പനിയുടമകള്‍ നല്കുന്ന ശമ്പളം, ബോണസ് എന്നിവ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തോട്ടംതൊഴിലാളികള്‍ മൂന്നാര്‍ ടൗണില്‍ നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു. ബുധനാഴ്ച സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബി.എം.എസും ബി.ജെ.പിയും നടത്തിയ ഹര്‍ത്താലിനെ നിര്‍വീര്യമാക്കി ആയിരക്കണക്കിന് സ്ത്രീതൊഴിലാളികളാണ് മൂന്നാറിലത്തെിയത്. ടൗണിലെ വിവിധ ഭാഗങ്ങളില്‍നിന്ന് കറുത്തകൊടികളുമായി മുദ്രാവാക്യം വിളിച്ചു കമ്പനിയുടെ ഒൗട്ട്ലെറ്റിന് മുന്നിലത്തെിയ സമരക്കാരെ പൊലീസ് ആര്.ഒ ജങ്ഷനില്‍ തടഞ്ഞു.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ സമരക്കാര്‍ക്ക് ഓട്ടോതൊഴിലാളികള്‍ ഉച്ചഭക്ഷണം നല്കി. ബോണസ് 20 ശതമാനമായും ശമ്പളം 500 രൂപയായും ഉയര്‍ത്തുന്നതുവരെ സമരം തുടരുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. ചൊവ്വാഴ്ച ഫോറസ്റ്റ് ഐ.ബി തല്ലിത്തകര്‍ത്ത 19 തൊഴിലാളികള്‍ക്കെതിരെ മൂന്നാര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സി.പി.എം, സി.പി.ഐ, ഐ.എന്‍.ടി.യു.സി ട്രേഡ് യൂനിയനുകള്‍ വിവിധ എസ്റ്റേറ്റുകളില്‍ സ്ഥാപിച്ചിരുന്ന കൊടികള്‍ തൊഴിലാളികള്‍ തകര്‍ത്തു. വര്‍ഷങ്ങളായി എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കമ്പനിയില്‍നിന്ന് ആനുകൂല്യങ്ങള്‍ വാങ്ങി നല്കുന്നതില് യൂനിയനുകള്‍ അലംഭാവം കാട്ടുകയാണെന്ന് ആരോപിച്ചാണ് കൊടികള്‍ നശിപ്പിച്ചത്.
സമാധാനപരമായി നടന്ന സമരത്തിനിടയില്‍ ചില സാമൂഹിക വിരുദ്ധര്‍ തൊഴിലാളികള്‍ക്കിടയില്‍ കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ബോണസ് പ്രശ്നം പരിഹരിക്കപ്പെട്ടില്ളെങ്കില്‍ വരും ദിവസങ്ങളില്‍ മൂന്നാറിലെ ദേശീയപാത സ്തംഭനം തുടരും. തൊഴിലാളികളെ നിയന്ത്രിക്കുന്നതിന് പൊലീസിന് യഥാസമയം മുകളില്‍നിന്ന് നിര്‍ദേശം നല്‍കാതിരുന്നതാണ് മൂന്നാറില്‍ ദേശീയപാതകള്‍ നിശ്ചലമാകാന്‍ കാരണം. നാലുദിവസമായി എസ്റ്റേറ്റുകളില്‍നിന്ന് ജീപ്പുമാര്‍ഗം മൂന്നാറിലത്തെുന്ന തൊഴിലാളികള്‍ ടൗണില്‍ കുത്തിയിരിക്കുന്നത് ടൂറിസം മേഖലക്ക് കനത്ത തിരിച്ചടിയായി. മാസങ്ങള്‍ക്ക് മുമ്പ് മുറികള്‍ ബുക് ചെയ്ത് സന്ദര്‍ശനത്തിനത്തെുന്ന വിനോദസഞ്ചാരികള്‍ക്ക് തൊഴിലാളികളുടെ സമരംമൂലം സ്ഥലങ്ങള്‍ കാണുന്നതിനു കഴിയുന്നില്ല. പെട്ടെന്നുണ്ടായ സമരം നിയന്ത്രിക്കുന്നതിന് ആയിരക്കണക്കിനു പൊലീസ് സംഭവസ്ഥലത്ത് ഉണ്ടെങ്കിലും തുടര്‍നടപടി സ്വീകരിക്കുന്നതിന് തയാറാകുന്നില്ല.
ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബി.ജെ.പി-ബി.എം.എസ് പ്രവര്‍ത്തകരുടെ പിന്മാറ്റം ശ്രദ്ധേയമായി. തന്ത്രപരമായി മൂന്നാറില്‍ പ്രകടനമോ, വാഹനങ്ങള്‍ തടയുന്നതിനോ അവര്‍ ശ്രമിച്ചില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. തൊഴിലാളികള്‍ പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൂന്നാറിലെ പാര്‍ട്ടി ഓഫിസുകള്‍ക്ക് പൊലീസ് സംരക്ഷണം നല്കി. കണ്ണന് ദേവന്‍െറ 112 ഡിവിഷനുകളിലെ തൊഴിലാളികള്‍ എസ്റ്റേറ്റിലെ പണി ബഹിഷ്കരിച്ചാണ് സമരത്തിന് അണിചേര്‍ന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.