ചോദ്യപേപ്പര്‍ ചോര്‍ച്ച: രണ്ട് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍
text_fieldsതിരുവനന്തപുരം: സ്കൂള്‍ പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തില്‍ ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെ രണ്ട് അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു. വയനാട് വടുവഞ്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രധാന അധ്യാപിക മോളി സെബാസ്റ്റ്യന്‍, ഹൈസ്കൂള്‍ വിഭാഗം മലയാളം അധ്യാപകന്‍ കെ. ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് പ്രാഥമിക അന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. പൊലീസില്‍ കേസ് നല്‍കാനും തീരുമാനിച്ചു. ഇതിന് വയനാട് ഡി.ഡി.ഇക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണത്തിനുശേഷം കുറ്റക്കാര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കും.
സെപ്റ്റംബര്‍ ഒമ്പതിന് നടക്കേണ്ടിയിരുന്ന പത്താം ക്ളാസ് ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പര്‍ തലേന്നത്തെ ചോദ്യപേപ്പറിന്‍െറ പിറകിലാണ് അച്ചടിച്ചുവന്നത്. ഇത് മാധ്യമങ്ങളിലത്തെിക്കുകയും അതുവഴി ചോദ്യങ്ങള്‍ ചോര്‍ത്തിയെന്നുമുള്ള വയനാട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടനുസരിച്ചാണ് നടപടി. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി പത്താം ക്ളാസ് ഹിന്ദി പരീക്ഷ മാറ്റിവെക്കേണ്ടിവന്നു. വടുവഞ്ചാല്‍ സ്കൂളില്‍ ലഭിച്ച 262 മലയാളം ചോദ്യപേപ്പറില്‍ ഒന്നിന്‍െറ പിറകില്‍ മാത്രമാണ് ഹിന്ദി ചോദ്യങ്ങള്‍ അച്ചടിച്ചുവന്നത്.
256 ചോദ്യപേപ്പറുകള്‍ ആണ് അവിടെ വിതരണം ചെയ്തത്. ഹിന്ദി ചോദ്യങ്ങളുള്ള പേപ്പര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാതെ മാറ്റിവെച്ചതുമായിരുന്നു. പരീക്ഷാദിവസം അവധിയായിരുന്ന അധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ പിറ്റേന്ന് ഹിന്ദി ചോദ്യമുള്ള പേപ്പര്‍ മാധ്യമങ്ങളിലത്തെിക്കുകയായിരുന്നുവെന്നും ഇദ്ദേഹം അറിയാതെ ഇത് പുറത്തുപോകുന്ന സാഹചര്യം ഇല്ളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സംഭവം യാഥാസമയം അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചവരുത്തിയതിനാണ് ഹെഡ്മിസ്ട്രസിനെതിരെ നടപടിയെടുത്തത്.
മാറ്റിവെച്ച ഹിന്ദി പരീക്ഷ 16ന് നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴ് ലക്ഷത്തോളം രൂപയാണ് പുതിയ ചോദ്യപേപ്പര്‍ അച്ചടിക്കാന്‍ ആവശ്യമായി വരുന്നത്. പൊലീസ് അന്വേഷണത്തിനുശേഷം ഉത്തരവാദികളില്‍നിന്ന് തുക തിരിച്ചുപിടിക്കാനാണ് തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.