ശനിയാഴ്ച തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം
text_fieldsതൃശൂര്‍: പുതുക്കാട്^ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനുകള്‍ക്കിടക്ക് കുറുമാലി പാലത്തില്‍ പണി നടക്കുന്നതിനാല്‍ ശനിയാഴ്ച തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. നിലമ്പൂര്‍ റോഡ്^എറണാകുളം ജംഗ്ഷന്‍ 56363 നമ്പര്‍ പാസഞ്ചര്‍, കണ്ണൂര്‍^എറണാകുളം 16306 ഇന്‍റര്‍സിറ്റി എക്സ്പ്രസ്, വൈകുന്നേരം എറണാകുളം ജംഗ്ഷനില്‍ നിന്ന് ഷൊര്‍ണൂരിലേക്കുള്ള പാസഞ്ചര്‍ എന്നിവ തൃശൂരിനും എറണാകുളം ജംഗ്ഷനുമിടക്ക് ഭാഗികമായി റദ്ദാക്കും.
ഗുരുവായൂര്‍^ചെന്നൈ എഗ്മൂര്‍ 16128 എക്സ്പ്രസ് ട്രെയിന്‍ ഗുരുവായൂരില്‍ നിന്ന് ഒന്നര മണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടൂ. മംഗളൂരു ^തിരുവനന്തപുരം 16348 നമ്പര്‍ എക്സ്പ്രസ് ട്രെയിന്‍ തൃശൂരിനും ഒല്ലൂരിനുമിടക്ക് ഒരു മണിക്കൂര്‍ പിടിച്ചിടാന്‍ സാധ്യതയുണ്ടെന്നും റെയില്‍വേ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.